ദുബൈ: ഉഗ്രന്‍ പാചകവും അവതരണ മികവുമായി ഗള്‍ഫ് മലയാളികളുടെ ഇഷ്‍ട പ്രോഗ്രാമായി മാറിയ ഫാമിലി കുക്ക് ഓഫിന്റെ രണ്ടാം സീസണ്‍ ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റില്‍ ഉടനെത്തുന്നു. കഴിഞ്ഞ സീസണില്‍ ഒരു കുടുംബത്തിലെ മുതിര്‍ന്ന ഷെഫും കുട്ടി ഷെഫും അടങ്ങുന്നതായിരുന്നു ഓരോ ടീമുമെങ്കില്‍ ഇത്തവണ മത്സരം മുതിര്‍ന്നവര്‍ തമ്മിലാണ്.

ഒരു കുടുംബത്തിലെ 18 വയസിനുമേല്‍ പ്രായമുള്ള രണ്ട് പേര്‍ക്ക് ഒരു ടീമായി ഈ കുക്കിങ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാം. അത് അച്ഛന്‍-മകന്‍, അമ്മായിഅമ്മ-മരുമകള്‍, ചേച്ചി-അനിയന്‍, കസിന്‍സ് അങ്ങനെ ഏത് കോമ്പിനേഷനും ആകാം. യുഎഇയിലുടനീളമുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന വ്യത്യസ്ഥ റൗണ്ടുകള്‍ ഉള്‍പ്പെടുന്ന പോരാട്ടത്തിനൊടുവില്‍, ഒരു വിന്നിങ് ഫാമിലിയെ തെരഞ്ഞെടുക്കും.

ഷോയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ മാസ്റ്റര്‍പീസ് റെസിപ്പി ഉപയോഗിച്ച് തയ്യാറാക്കിയ വിഭവത്തിന്റെ ഫോട്ടോയും റെസിപ്പിയും, ടീം അംഗങ്ങളുടെ പേരും മൊബൈല്‍ നമ്പറും സഹിതം, ജനുവരി എട്ടിന് മുമ്പായി marketingme@startv.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്. ദുബൈയില്‍ ഷൂട്ട് ചെയ്യുന്ന ഫാമിലി കുക്ക് ഓഫ് സീസണ്‍ 2ലേക്ക് ഈ മാസം എട്ട് വരെ എന്‍ട്രികള്‍ അയക്കാം.