മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ  വിദ്യാഭ്യാസ -കരിയർ മാർഗനിർദേശ മേളയായ ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന് ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ വർണാഭമായ തുടക്കം. ആയിരക്കണക്കിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദുബായ് പൊലീസ് മേധാവി  കേണല്‍  ഈസ അലി അഹമ്മദ് മലീഹ മേള ഉദ്ഘാടനം ചെയ്തു. 

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ -കരിയർ മാർഗനിർദേശ മേളയായ ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷന് ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ വർണാഭമായ തുടക്കം. ആയിരക്കണക്കിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദുബായ് പൊലീസ് മേധാവി കേണല്‍ ഈസ അലി അഹമ്മദ് മലീഹ മേള ഉദ്ഘാടനം ചെയ്തു.

സ്വന്തം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നതാണ് രക്ഷിതാക്കള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സ്വത്താണെന്ന് ദുബായി പൊലീസ് മേധാവി കേണല്‍ ഈസ അലി അഹമ്മദ് മലീഹ പറഞ്ഞു. യുഎഇയിലെ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് വിദ്യ തേടിയെത്തുന്നവരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് തങ്ങളുടേത്. യുഎഇയിലെ വിദ്യാഭ്യാസ സാധ്യതകള്‍ പുറംലോകത്തെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച വിദ്യാഭ്യാസ മേളയെ അവസരമായി കാണണമെന്നും ദുബായ് പൊലീസ് മേധാവി കേണല്‍ ഈസ അലി അഹമ്മദ് മലീഹ അഭ്യര്‍ത്ഥിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് സിഎഫ്ഒ ഡയറക്ടര്‍ ഫ്രാങ്ക് പി തോമസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന സെമിനാറില്‍ നയതന്ത്രവിദഗ്ധനും കേരള ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി പി ശ്രീനിവാസന്‍, മുന്‍ ആസൂത്രണ ബോര്‍ഡംഗവും ടെക്നോ പാര്‍ക്ക് സിഇഒയുമായിരുന്ന ജി വിജരാഘവന്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ തുടങ്ങിവരടങ്ങുന്ന പാനല്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എംഡി അമിത് ഗുപ്ത ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

വിവിധ പഠന സെഷനുകൾ, മാതൃക എൻട്രൻസ് പരീക്ഷകൾ, ജീനിയസ് മാപ്പിങ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷനിലുള്ളത്. യുഎഇയിലെ 15 വിദേശ സര്‍വകലാശാലകള്‍ മേളയുടെ ഭാഗമാകുന്നുണ്ട്. മൂവായിരത്തി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ആദ്യദിവസം വിദ്യാഭ്യാസ മേളയില്‍ പങ്കെടുത്തത്. ഷാര്‍ജ അല്‍തവൂണിലെ എക്സ്പോ സെന്‍ററില്‍ നടക്കുന്ന മേളയുടെ രണ്ടാം ദിനം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുമണി വരെ നീളും.