26 രാജ്യങ്ങൾ സംഗമിച്ച ആഗോള മേളയുടെ ഇരുപത്തിയാറാം സീസണിലെ മികച്ച റിപ്പോർട്ടുകൾ പരിഗണിച്ച് അറബ്, വിദേശ രാജ്യങ്ങളിലെ ദൃശ്യ മാധ്യമങ്ങൾക്കിടയിൽ നിന്നാണ് പുരസ്‌കാര നേട്ടം.
ദുബായ്: ദുബായ് സര്‍ക്കാരിന്‍റെ ഗ്ലോബല്‍ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മികച്ച ടെലിവിഷൻ കവറേജിന് ചീഫ് റിപ്പോർട്ടർ അരുണ്‍ രാഘവനാണ് പുരസ്‌കാരം. രണ്ടര ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
26 രാജ്യങ്ങൾ സംഗമിച്ച ആഗോള മേളയുടെ ഇരുപത്തിയാറാം സീസണിലെ മികച്ച റിപ്പോർട്ടുകൾ പരിഗണിച്ച് അറബ്, വിദേശ രാജ്യങ്ങളിലെ ദൃശ്യ മാധ്യമങ്ങൾക്കിടയിൽ നിന്നാണ് പുരസ്‌കാര നേട്ടം. ഗ്ലോബൽ വില്ലേജിലെ മജ്ലിസ് ഓഫ് ദി വേൾഡിൽ വച്ചു നടന്ന ചടങ്ങില്‍ അറബ് മീഡിയ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഷറഫ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
പത്ര മാധ്യമത്തിൽ നിന്നും ഇതര ഭാഷാ വിഭാഗത്തിലെ മികച്ച കവറേജിന് ഗള്‍ഫ് മാധ്യമം പ്രതിനിധി ഷിഹാബ് ഷംസുദീനും, സോഷ്യൽ മീഡിയ ഇപാക്‌റ്റിനുള്ള പുരസ്‌കാരം മീഡിയ വൺ റിപ്പോർട്ടർ ഷിനോജ് ഷംസുദീനും കരസ്ഥമാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ ദുബായിലെ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
