C44UN71 എന്നറിയപ്പെടുന്ന ചെറിയ ​ഗ്രഹത്തെയാണ് കണ്ടെത്തിയത്

അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇന്നലെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നറിയപ്പെടുന്ന ചെറിയ ​ഗ്രഹത്തെയാണ് കണ്ടെത്തിയത്. ജ്യോതിശാസ്ത്ര കേന്ദ്രം ഇതിന്റെ ഒരു ചെറിയ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ആകാശത്ത് നേർരേഖയിൽ ചലിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ ചെറിയ ഒരു ബിന്ദുവിനെ പോലെയാണ് ഛിന്ന​ഗ്രഹം കാണപ്പെടുന്നത്. 

യുഎഇ സമയം രാവിലെ 11 മണിയോടെ അബുദാബിയിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നത്. യുഎഇയിൽ ദൃശ്യമാകുന്നതിന് മുൻപ് യുഎസിലെ അരിസോണയിലും ജ്യോതിശാസ്ത്രജ്ഞർ ആകാശത്തിൽ ഛിന്ന​ഗ്രഹം കണ്ടെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ യുഎഇ ജ്യോതിശാസ്ത്രജ്ഞർ അബുദാബിയിലെ ആകാശത്ത് നിന്നുള്ള സൗരജ്വാലയുടെയും സൺ സ്പോട്ടുകളുടെയും അതിശയകരമായ ദൃശ്യങ്ങളും പകർത്തി പങ്കുവെച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം