Asianet News MalayalamAsianet News Malayalam

'2022 യുവൈ56'; പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞൻ

പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം പരിശോധിച്ചതാണ് പുതിയ കണ്ടുപിടിത്തത്തില്‍ നിര്‍ണായകമായത്. 

astronomers in abu dhabi discover new asteroid
Author
First Published Aug 20, 2024, 6:10 PM IST | Last Updated Aug 20, 2024, 6:10 PM IST

അബുദാബി: പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ സെന്‍ററിലെ ശാസ്ത്രജ്ഞന്‍. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളില്‍ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 

അന്താരാഷ്ട്ര പങ്കാളികളായ ടെക്സാസിലെ ഹര്‍ദിന്‍-സിമ്മണ്‍സ് യൂണിവേഴ്സിറ്റി, പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ്, കറ്റലിന സ്കൈ സര്‍വേ പ്രോജക്ട് എന്നിവയടക്കമുള്ളവരുമായി സഹകരിച്ച് നാസയുടെ സഹായത്തോടെ ലഭ്യമാക്കിയ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് കണ്ടെത്തല്‍ നടത്തിയതെന്ന് സെന്‍റര്‍ പ്രസിഡന്‍റ് ഖല്‍ഫാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമി വെളിപ്പെടുത്തി. പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം പരിശോധിച്ചതാണ് നിര്‍ണായകമായത്. 

‘2022 യു വൈ56’എ​ന്നാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി ഈ ഛി​ന്ന​ഗ്ര​ഹ​ത്തി​ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കണ്ടുപിടിത്തത്തിന് ശേഷം മുഹമ്മദ് ഷൗക്കത്ത് ഔദക്ക് പ്രാഥമിക കണ്ടുപിടിത്ത സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചു. കൃ​ത്യ​മാ​യ ഭ്ര​മ​ണ​പ​ഥം നി​ർ​ണ​യി​ക്കാ​ൻ വി​പു​ല​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​വ​രെ വ​ർ​ഷ​ങ്ങ​ളോ​ളം ‘2022 യു വൈ56’ എന്ന പേരിൽ ത​ന്നെ തു​ട​രു​മെ​ന്നും അ​തി​നു​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ജ്യോ​തി​ശാ​സ്ത്ര യൂ​നി​യ​ൻ അ​തി​ന് ഔ​ദ്യോ​ഗി​ക​മാ​യി പേ​ര് ന​ൽ​കു​മെ​ന്നും അ​ബുദാബി അ​ന്താ​രാ​ഷ്​​ട്ര ജ്യോ​തി​ശാ​സ്ത്ര കേ​ന്ദ്രം അ​റി​യി​ച്ചു.

Read Also -  നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം; കയറ്റുമതിയില്‍ വൻ മുന്നേറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios