ഫൈലക ദ്വീപിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വെച്ച് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഡോക്ടര്‍ക്ക് (doctor) നേരെ ആക്രമണം (Attack). സന്ദര്‍ശകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് പരിക്കേറ്റു. തലയോട്ടിക്ക് (skull) പൊട്ടലേറ്റു. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടര്‍ന്ന് ഡോക്ടറെ സബാഹ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഫൈലക ദ്വീപിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വെച്ച് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ, സബാഹ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ സഹ്ലി എന്നിവര്‍ സന്ദര്‍ശിച്ചു. 

Read Also: മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍

മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു; വാഹനം ഓടിച്ച യുവതി കസ്റ്റഡിയില്‍

യുഎഇയിൽ ഇന്ധന വില കുതിച്ചുയരുന്നു; ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില മൂന്നു ദിർഹത്തിന് മുകളിൽ

യുഎഇയിൽ ഇന്ധന വില (UAE fuel price) കുതിച്ചുയരുന്നു. ഉക്രൈനു നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം. പെട്രോൾ, സൂപ്പർ ലിറ്ററിന് മൂന്ന് ദിർഹം 23 ഫിൽസും. സ്പെഷ്യൽ ലിറ്ററിന് 3 ദിർഹം 12ഫിൽസുമായിരിക്കും നിരക്ക്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇയിൽ പെട്രോൾ വില മൂന്നു ദിർഹത്തിന് (Cross Dh3 Mark) മുകളിൽ എത്തുന്നത്.

സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി

ഫെബ്രുവരിയിലെ ഇന്ധന വിലയെ അപേക്ഷിച്ച് 11 ശതമാനത്തോളമാണ് മാര്‍ച്ച് മാസത്തിലെ ഇന്ധന വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂലം ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടായ വര്‍ധനവാണ് (Crude price) യുഎഇയിലേയും ഇന്ധന വിലയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2015 ഓഗസ്റ്റില്‍ ഇന്ധനവിലയില്‍ ഉദാരവല്‍ക്കരണം ഏര്‍പ്പെടുത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഇന്ധന വില ഇത്രയധികമായി കൂടുന്നത്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളഫാൃൃറായത്. ഇത് 100 ഡോളറായി പിന്നീട് കുറഞ്ഞിരുന്നു. തിങ്കളാഴ്ച ക്രൂഡ് ഓയിലിന്‍റെ ബാരല്‍ വിലയില്‍ നേരിയ ചാഞ്ചാട്ടമുണ്ടായിരുന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം യുഎഇയിലെ ഇന്ധന വില ഒരേ നിലയില്‍ തുടരുകയായിരുന്നു. ഇതില്‍ ചെറിയ മാറ്റമുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു.

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്

പ്രവാസികള്‍ക്ക് പ്രൊബേഷൻ കാലയളവില്‍ ഫൈനല്‍ എക്സിറ്റ് കിട്ടിയാൽ റദ്ദാക്കാനാവില്ല