Asianet News MalayalamAsianet News Malayalam

കുവൈത്തിലേക്ക് കൊണ്ടുവന്ന വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

40 അടി നീളമുള്ള കണ്ടെയ്‍നറിലായിരുന്നു ഗുളികകള്‍ എത്തിച്ചത്. ഇലക്ട്രിക്, മെഡിക്കല്‍ ഉപകരണങ്ങളാണെന്നായിരുന്നു കണ്ടെയ്‍നറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവ കൊണ്ടുവന്നയാള്‍ കുവൈത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. 

Attempt to smuggle narcotic pills to kuwait foiled
Author
Kuwait City, First Published Jul 14, 2019, 3:01 PM IST

കുവൈത്ത് സിറ്റി: മറ്റൊരു രാജ്യത്തുനിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി. ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ പിടികൂടിയത്. കുവൈത്തില്‍ കര്‍ശന നിയന്ത്രണമുള്ള ടമോള്‍ എക്സ്‍ 225 ഗുളികളാണ് ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് കൊണ്ടുവന്നതെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി പറഞ്ഞു.

40 അടി നീളമുള്ള കണ്ടെയ്‍നറിലായിരുന്നു ഗുളികകള്‍ എത്തിച്ചത്. ഇലക്ട്രിക്, മെഡിക്കല്‍ ഉപകരണങ്ങളാണെന്നായിരുന്നു കണ്ടെയ്‍നറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവ കൊണ്ടുവന്നയാള്‍ കുവൈത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കണ്ടെയ്‍നര്‍ തുറന്നുപരിശോധിച്ചു. മയക്കുമരുന്നിന്റെ വന്‍ശേഖരം കണ്ടെത്തിയതോടെ കൊണ്ടുവന്നയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios