ഇന്ത്യക്കാര്‍ക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സർക്കാർ വൃത്തങ്ങൾ.
ദില്ലി: ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതം. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം.
ഹജ്ജുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പുതിയ അപ്ഡേറ്റില്‍ സൗദിയിലേക്ക് 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്ലോക്ക് വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെന്നും ഇതില്‍ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിലാണ് അധികൃതര്‍ വ്യക്തത വരുത്തിയത്. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ലൈബീരിയ, യെമന്‍, കെനിയ, തുര്‍ക്കി എന്നിവയടക്കമുള്ള രാജ്യങ്ങൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്.
