കഴിഞ്ഞ ഞായറാഴ്ച അൽ വഫ്ര ഏരിയയിൽ മന്ത്രാലയം വലിയ തോതിലുള്ള ഫീൽഡ് പരിശോധന ആരംഭിച്ചിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ അനധികൃതമായി ക്രിപ്റ്റോ കറൻസി മൈനിങ് നടത്തുന്നതായി കണ്ടെത്തി. അൽ വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ 100 വീടുകളിൽ നിന്നും ക്രിപ്റ്റോ കറൻസി മൈനിങ് നടത്തുന്ന ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. കൂടിയ നിലയിലുള്ള വൈദ്യുതി ഉപയോഗം കാരണം അൽ വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ 100 വീടുകളിൽ അംഗീകാരമില്ലാത്ത ക്രിപ്‌റ്റോ കറൻസി ഖനനം നടക്കുന്നതായി കണ്ടെത്തിയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്തിമ ജവ്ഹർ ഹയാത്ത് ആണ് അറിയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

വൈദ്യുതി ഗ്രിഡിന്റെ കാര്യക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ, അഗ്രികൾച്ചറൽ തുടങ്ങി വിവിധ മേഖലകളിൽ അസാധാരണമായ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹയാത്ത് വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ച അൽ വഫ്ര ഏരിയയിൽ മന്ത്രാലയം വലിയ തോതിലുള്ള ഫീൽഡ് പരിശോധന ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിൽ ഏകദേശം 100 വീടുകളിൽ സാധാരണ ഗാർഹിക ഉപഭോഗത്തിൽ നിന്ന് വ്യത്യസ്തമായി വളരെ ഉയർന്ന വൈദ്യുതി ഉപയോഗം കണ്ടെത്തിയെന്നും ഫാത്തിമ ജവ്ഹർ ഹയാത്ത് വിശദീകരിച്ചു.

read more: സിഎആർഎഫ് അ​ന്താ​രാ​ഷ്​​​ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ നേടി ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം