അബുദാബിയിലെ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അര്‍ധരാത്രി കൃത്യം 12 മണിക്കാണ് മലയാളി ദമ്പതികളുടെ കുഞ്ഞ് ജനിച്ചത്. എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ ഖലീഫ സിറ്റിയിലെ നഴ്‌സായ എല്‍സ കുര്യന്റെയും സായിദ് മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന തോമസ് അലക്‌സാണ്ടറിന്റെയും രണ്ടാമത്തെ കുട്ടിയായ കിയോണ്‍ ആണ് 2022ല്‍ യുഎഇയില്‍ ആദ്യം പിറന്ന കുഞ്ഞ്.

ദുബൈ: പുതുവര്‍ഷത്തില്‍(New Year) യുഎഇയില്‍(UAE) പിറന്നത് നിരവധി കുഞ്ഞുങ്ങള്‍. ഇതില്‍ ഏറ്റവും ആദ്യത്തെ കണ്‍മണിയായി പ്രവാസി മലയാളി ദമ്പതികളുടെ കുഞ്ഞ്. 

അബുദാബിയിലെ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അര്‍ധരാത്രി കൃത്യം 12 മണിക്കാണ് മലയാളി ദമ്പതികളുടെ കുഞ്ഞ് ജനിച്ചത്. എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ ഖലീഫ സിറ്റിയിലെ നഴ്‌സായ എല്‍സ കുര്യന്റെയും സായിദ് മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന തോമസ് അലക്‌സാണ്ടറിന്റെയും രണ്ടാമത്തെ കുട്ടിയായ കിയോണ്‍ ആണ് 2022ല്‍ യുഎഇയില്‍ ആദ്യം പിറന്ന കുഞ്ഞ്. 

മാനവരാശിക്ക് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനത്തിനും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കൊവിഡ് മുന്നണിപ്പോരാളികള്‍ക്കായി പ്രയത്‌നിക്കാന്‍ സാധിച്ചതിനും പ്രതിഫലമായി ദൈവം സമ്മാനിച്ച സന്തോഷമാണിതെന്ന് എല്‍സ പറഞ്ഞു. കുഞ്ഞിന് 2.99 കിലോഗ്രാം ഭാരമുണ്ടെന്ന് എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സുനിത ഗുപ്ത പറഞ്ഞു.

നിറങ്ങളില്‍ മുങ്ങി അബുദാബി; പുതുവര്‍ഷത്തില്‍ പിറന്നത് മൂന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍

അബുദാബി: വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളുമായാണ് യുഎഇ(UAE) 2022നെ വരവേറ്റത്. എല്ലാ എമിറേറ്റുകളിലും പുതുവര്‍ഷരാവില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അബുദാബിയില്‍(Abu Dhabi) പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് ( Guinness World Records )പിറന്നത്. 

അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ 40 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിലൂടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളാണ് ഈ വെടിക്കെട്ട് സ്വന്തമാക്കിയത്. വലിപ്പത്തിലും ദൈര്‍ഘ്യത്തിലും ആകൃതിയിലുമാണ് ഈ വെടിക്കെട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ചത്. 2,022 ഡ്രോണുകള്‍ അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ഷോയും ഇതായിരുന്നു. കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫെസ്റ്റിവലില്‍ പ്രവേശനത്തിന് കൊവിഡ് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്നു.