ബഹ്‌റൈന്‍ അനുമതി നല്‍കുന്ന ആറാമത്തെ വാക്‌സിനാണിത്.
മനാമ: റഷ്യയുടെ ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈനില്‍ അനുമതി. ബഹ്‌റൈന്‍ അനുമതി നല്‍കുന്ന ആറാമത്തെ വാക്‌സിനാണിത്. വിദഗ്ധ പഠനങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍-ബയോഎന്‍ടെക്, സിനോഫാം, ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സ്പുട്‌നിക്-5 എന്നിവയാണ് നേരത്തെ ബഹ്‌റൈനില്‍ അംഗീകരിച്ച വാക്‌സിനുകള്‍.
