2024ൽ നടത്തിയ 56,412 പരിശോധനകളെ തുടര്‍ന്നാണ് നിയമലംഘകരായ 6,925 പേരെ നാടുകടത്തിയത്. 

മനാമ: ബഹ്റൈനില്‍ താമസ, തൊഴില്‍ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിന് 2024ൽ നടത്തിയത് 56,412 പരിശോധനകൾ. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനകളെ തുടര്‍ന്ന് 6,925 പേരെ രാജ്യത്ത് നിന്ന് നാടുകടത്തി.

ഡിസംബര്‍ 22 മുതല്‍ 28 വരെ നടത്തിയത് 817 പരിശോധനകളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 154 പേരെ നാടുകടത്തി. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​കാ​ര്യ​ങ്ങ​ൾ, അ​ത​ത് ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രൈം ​ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ൻ​സി​ങ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ മ​ന്ത്രാ​ല​യം, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

Read Also -  റൂമിൽ വന്നില്ല, കണ്ടെത്തിയത് ട്രക്കിൽ മരിച്ച നിലയിൽ; മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍റെ വധശിക്ഷ നടപ്പാക്കി

14 സം​യു​ക്ത കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. 43 നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി. സം​യു​ക്ത പ്ര​ചാ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലും നടത്തിയത് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും മു​ഹ​റ​ഖ്, നോ​ർ​ത്തേ​ൺ ഗവ​ർ​ണ​റേ​റ്റു​ക​ൾ ഒ​ന്ന് വീ​ത​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം