Asianet News MalayalamAsianet News Malayalam

Gulf News | പരിക്കേറ്റ കുട്ടിയെ ആശുപത്രിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം

പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാവാന്‍ കാരണം ആംബുലന്‍സ് സംഘം വൈകിയതാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം

Bahrain interior Ministry denies claim of delayed response by paramedics
Author
Manama, First Published Nov 17, 2021, 3:06 PM IST

മനാമ: ബഹ്റൈനില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന തരത്തില്‍ നടക്കുന്ന പ്രചരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം (Ministry of Interior). പാരാമെഡിക്കല്‍ (Paramedics) ജീവനക്കാര്‍ എത്താന്‍ വൈകിയത് കാരണം ഒരു കുട്ടിയുടെ നില ഗുരുതരമായന്നാരോപിച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ (Social media) പ്രചരണം നടക്കുന്നത്. ഇത് വാസ്‍തവ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

കുട്ടിയുടെ അവസ്ഥയ്‍ക്ക് കാരണം പാരാമെഡിക്കല്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവാണ് ആരോപിച്ചത്. ഇയാളുടെ ശബ്‍ദത്തിലുള്ള ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. കുട്ടിയുടെ ആരോഗ്യ നില തൃപ്‍തികരമാണെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍ത അറിയിപ്പില്‍ വ്യക്തമാക്കുന്നു. നാഷണല്‍ ആംബുലന്‍സ് സംഘമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതും 17 മിനിറ്റിനുള്ളില്‍ തന്നെ കുട്ടി ആശുപത്രിയിലെത്തി. എന്നാല്‍ പിതാവ് സംഭവം പെരുപ്പിച്ചുകാണിക്കുകയായിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരനെ അപമാനിച്ചതിനും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്‍താവനയിലുണ്ട്.

 

Follow Us:
Download App:
  • android
  • ios