പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും
മനാമ: പ്രവാസി കേരളീയര്‍ക്കായി ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം നാളെ മനാമയില്‍ നടക്കും. ബഹ്റൈന്‍ സമയം രാവിലെ ഒൻപതിന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, സിഇഒ അജിത് കോളശ്ശേരി എന്നിവര്‍ സംബന്ധിക്കും.
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക വകുപ്പും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സും മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് അറിയാനും പ്രയോജനപ്പെടുത്താനും ബഹ്റൈനിലെ പ്രവാസി കേരളീയര്‍ക്ക് അവസരമുണ്ടാകും. പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾ, സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയും ഓപ്പണ്‍ ഫോറത്തില്‍ പങ്കുവയ്ക്കാനാകും. ബി.കെ.എസില്‍ നിന്നും പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കൽ, വർഗീസ് ജോർജ് എന്നിവരും സംബന്ധിക്കും.


