Asianet News MalayalamAsianet News Malayalam

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ബഹ്റൈൻ നവകേരള

ബഹ്റൈൻ നവകേരള പ്രവർത്തകർ കുടുംബസമേതവും കൂട്ടായും ഒറ്റയ്ക്കും അവരവരുടെ താമസസ്ഥലത്ത് നിന്നു മെഴുകിതിരി കത്തിച്ചു കൊണ്ട് പൊരുതുന്ന കർഷകർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

bahrain nava kerala solidarity to farmers protest at delhi
Author
Manama, First Published Jan 27, 2021, 11:27 PM IST

മനാമ: 60 ദിവസത്തിലധികമായി ഡൽഹിയിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിനും റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കും ബഹ്റൈൻ നവകേരളയുടെ ഐക്യദാർഢ്യം. ബഹ്റൈൻ നവകേരള പ്രവർത്തകർ കുടുംബസമേതവും കൂട്ടായും ഒറ്റയ്ക്കും അവരവരുടെ താമസസ്ഥലത്ത് നിന്നു മെഴുകിതിരി കത്തിച്ചു കൊണ്ട് പൊരുതുന്ന കർഷകർക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല സ്വാഗതം പറഞ്ഞു. എസ്.വി ബഷീർ അദ്ധ്യക്ഷനായിരുന്നു.

മോദി സര്‍ക്കാറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന കർഷക നിയമത്തെകുറച്ചും അത് സാധാരണ ജനങ്ങളെ ഏതൊക്കെ രീതിയിലായിരിക്കും ദേഷമായി ബാധിക്കുക എന്നതിനെകുറിച്ച് വിശദമായി നവകേരള സെക്രട്ടറി റെയ്സൺ വർഗീസ് സംസാരിച്ചു. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. ഏതൊക്കെ രീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചാലും ഈ പ്രക്ഷോഭത്തിൽ ഇന്ത്യൻ ജനത കർഷകർക്കു പിന്നിൽ അടിയുറച്ച് നിൽക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

 ബഹ്റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ എ.കെ സുഹൈൽ, ജേക്കബ് മാത്യു, എന്‍.കെ ജയൻ,രജീഷ് പട്ടാഴി, സുനിൽ ദാസ്, പ്രവീൺ, ഷിജിൽചന്ദ്രമ്പേത്ത് തുടങ്ങിയവർ സംസാരിച്ചു. മറ്റു നവകേരള പ്രവർത്തകരും അനുഭാവികളും യോഗത്തിൽ സംബന്ധിച്ചു. അസീസ് ഏഴാംകുളം യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios