പ്രവാസ ലോകത്ത് സാധാരണയായി കണ്ടുവരാറുള്ള വനിതാസംബന്ധിയായ രോഗങ്ങളെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെകുറിച്ചും ഡോ. ദേവിശ്രീ രാധാമണി നടത്തിയ ബോധവൽക്കരണ ക്ലാസ്  വനിതാദിനാഘോഷങ്ങൾക്കു മാറ്റുകൂട്ടി.

മനാമ: ബഹ്റൈനില്‍ പ്രതിഭാ വനിതാവേദി നടത്തി കൊണ്ടിരിക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന വനിതാ ദിനാഘോഷ പരിപാടിയിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. പ്രമുഖ മാധ്യമ പ്രവർത്തകയും ഗൾഫ് ഡെയ്‍ലി ന്യൂസിന്റെ സീനിയർ റിപ്പോർട്ടറുമായ രാജി ഉണ്ണികൃഷ്ണൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന അൽഹിലാൽ പ്രിവിലേജ് കാർഡ് വിതരണോൽഘാടനം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂറിന് നൽകിക്കൊണ്ട് മാർക്കറ്റിംഗ് വിഭാഗത്തിലെ ഭരത് നിർവ്വഹിച്ചു. തുടർന്ന് വനിതകൾക്ക് മാത്രമായുള്ള മെഡിക്കൽ ക്യാമ്പിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ദേവിശ്രീ രാധാമണി ആരോഗ്യ ബോധവൽക്കരണ ക്ലാസും പങ്കെടുത്തവരുടെ സംശയനിവാരണവും നടത്തി.

പ്രവാസ ലോകത്ത് സാധാരണയായി കണ്ടുവരാറുള്ള വനിതാസംബന്ധിയായ രോഗങ്ങളെക്കുറിച്ചും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെകുറിച്ചും ഡോ. ദേവിശ്രീ രാധാമണി നടത്തിയ ബോധവൽക്കരണ ക്ലാസ് വനിതാദിനാഘോഷങ്ങൾക്കു മാറ്റുകൂട്ടി.
 പ്രതിഭ വനിതാവേദി സെക്രട്ടറി സരിത കുമാർ സ്വാഗതവും പ്രസിഡന്റ് റഹീന ഷമേജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗം സി.വി. നാരായണൻ, പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭാ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

മെഡിക്കൽ ക്യാമ്പ് കൺവീനർ റിഗ പ്രദീപ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. മെഡിക്കൽ ക്യാമ്പിന്റെ രണ്ടാംഘട്ട ബോധവത്ക്കരണ ക്ലാസ് അടുത്ത മാർച്ച് 25 ന് വെള്ളിയാഴ്ച 9 മണിക്ക് അദ്‌ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് തുടർന്നും നടത്തുമെന്ന് വനിതാവേദി ഭാരവാഹികൾ അറിയിച്ചു.