പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി ഉയര്‍ത്തി. നിലവില്‍ അഞ്ച് ദിനാറാണ് പിഴ ചുമത്തിയിരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. നിയമലംഘനത്തിന് പിഴ അടയ്ക്കാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

ഒമാനിലെത്തുന്നവര്‍ക്ക് കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധം