763 പേര്‍ കൂടി രോഗമുക്തി നേടി. നാല് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

മനാമ: ബഹ്‌റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 1,074 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന കൊവിഡ് കണക്കാണിത്. 

763 പേര്‍ കൂടി രോഗമുക്തി നേടി. നാല് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 527 ആയി. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 274 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്‌റൈനില്‍ ഇതുവരെ 1,46,454 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 1,36,827 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 9,100 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 174 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 66 പേരുടെ നില ഗുരുതരമാണ്. 3,616,388 കൊവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.