പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 67 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,79,518 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,808 പേര്‍ രോഗമുക്തരായി.
മനാമ: മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്‌റൈനിലും (Bahrain) ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച 241 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 46 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 67 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,79,518 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,808 പേര്‍ രോഗമുക്തരായി. ആകെ 7,897,334 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 1,316 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ ആരും ആശുപത്രികളില്‍ ചികിത്സയിലില്ല.രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
