മനാമ: ബഹ്റൈനില്‍ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച്  ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 220 ആയി. 47കാരനായ ഒരു പ്രവാസിയും 54ഉം 70ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശികളുമാണ് മരിച്ചത്. അതേസമയം 690 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. 613 പേര്‍ ഇതേ കാലയളവില്‍ രോഗമുക്തരായിട്ടുമുണ്ട്.

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 125 പേര്‍ പ്രവാസികളും 544 പേര്‍ സ്വദേശികളുമാണ്. 21 എണ്ണം യാത്ര സംബന്ധമായ കേസുകളാണ്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് 63,879 പേര്‍ക്കാണ് ഇവരില്‍ 56,700 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. നിലവില്‍ 6959 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 157 പേരാണ്. ഇതില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്.