രാജ്യത്ത് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

മനാമ: ബലിപെരുന്നാളിന് മുന്നോടിയായി 32 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഉത്തരവിട്ടു. രാജ്യത്ത് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിക്കുന്നവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. സമൂഹവുമായി ഇഴുകിച്ചേര്‍ന്ന് പുതിയ ജീവിതം തുടങ്ങാനും രാജ്യത്തിന്റെ വികസന പാതയില്‍ പങ്കാളികളാവാനും ഇവര്‍ക്ക് അവസരമൊക്കുകയാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.