Asianet News MalayalamAsianet News Malayalam

ഇഷ്‍ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല; ശരീഅ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി

യുവാവിന്റെ വിവാഹാലോചന സ്വീകരിക്കാന്‍ യുവതി പലവട്ടം ശ്രമിച്ചെങ്കിലും പിതാവ് ഒരു വിധത്തിലും വഴങ്ങിയില്ല. 

Bahraini girls approaches court against father to allow her to get married
Author
Manama, First Published Sep 28, 2021, 9:24 PM IST

മനാമ: സ്വീകാര്യമല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിന് പിതാവിനെതിരെ മകള്‍ കോടതിയെ സമീപിച്ചു. ബഹ്റൈനിലാണ് (Bahrain) സംഭവം. തനിക്ക് ഇഷ്‍ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ബഹ്റൈനിലെ ഹൈ-ശരീഅ കോടതി (High Sharia Court) പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കുകയും പിതാവിന്റെ അനുമതിയില്ലാതെ വിവാഹിതയാവാന്‍ അനുമതി കൊടുക്കുകയും ചെയ്‍തു.

യുവാവിന്റെ വിവാഹാലോചന സ്വീകരിക്കാന്‍ യുവതി പലവട്ടം ശ്രമിച്ചെങ്കിലും പിതാവ് ഒരു വിധത്തിലും വഴങ്ങിയില്ല. ഇതിന് കാരണമായി നിരത്തിയതാവട്ടെ പെണ്‍കുട്ടിക്ക് സ്വീകാര്യമല്ലാത്ത കാരണങ്ങളും. യുവാവിന്റെ അമ്മയുടെ കുടുംബം പിന്തുടരുന്നത് മതത്തിലെ മറ്റൊരു ഉപവിഭാഗമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് പിതാവ് വിവാഹാലോചന  മുടക്കാനായി ഉന്നയിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം കേട്ട ശേഷം പിതാവിന്റെ അനുമതിയില്ലാതെ തന്നെ വിവാഹിതയാവാന്‍ കോടതി പെണ്‍കുട്ടിക്ക് അനുമതി നല്‍കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios