Asianet News MalayalamAsianet News Malayalam

തീരുമാനം മാറ്റി കുവൈത്ത്; വിദേശികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന വിലക്ക്

ഇന്ന് മുതല്‍ കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാല്‍ പ്രവാസികളും ഏറെ ആശ്വാസത്തിലായിരുന്നു. 

ban on expatriates to enter kuwait continue till further notice
Author
Kuwait City, First Published Feb 21, 2021, 5:24 PM IST

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന യാത്രാ വിലക്ക് നീട്ടി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്ന് മുതല്‍ കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് നേരിട്ടുള്ള യാത്ര സാധ്യമാകുമായിരുന്നതിനാല്‍ പ്രവാസികളും ഏറെ ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ അറിയിപ്പ് വന്നത്. നിലവിലെ സാഹചര്യത്തില്‍ കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. ഇവര്‍ക്കും ഒരാഴ്‍ചയിലെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ശേഷം ഒരാഴ്‍ചത്തെ ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. അതേസമയം കുവൈത്തിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാര്‍, ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios