Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍

വീട്ടുജോലിക്കാരി നിലവിളിച്ചതോടെ സ്‌പോണ്‍സര്‍ ഓടിയെത്തി. സ്‌പോണ്‍സറാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Bangladeshi arrested after attempts to rape Filipino maid
Author
Kuwait City, First Published Dec 26, 2020, 11:09 PM IST

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബംഗ്ലാദേശി കുവൈത്തില്‍ അറസ്റ്റില്‍. കുവൈത്തിലെ സുറായിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ദിനപപത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

കുവൈത്ത് സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയതാണ് ബംഗ്ലാദേശി. ഇതിനിടെ ഇയാള്‍ വീട്ടുജോലിക്കാരിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വീട്ടുജോലിക്കാരി നിലവിളിച്ചതോടെ സ്‌പോണ്‍സര്‍ ഓടിയെത്തി. സ്‌പോണ്‍സറാണ് പൊലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ വീട്ടുജോലിക്കാരി തന്നെ പ്രലോഭിപ്പിച്ചിട്ടാണ് മുറിയിലേക്ക് കടന്നതെന്ന് പ്രതി പറഞ്ഞെങ്കിലും വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശി ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios