Asianet News MalayalamAsianet News Malayalam

സൗദിയിൽ ഞായറാഴ്ച മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കും

ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്ക് പ്രവർത്തനത്തിന് മന്ത്രാലയം പ്രത്യേക പ്രോട്ടോക്കോളുകൾ നിശ്ചയിച്ചിട്ടുണ്ട്.

barbershops and beauty parlours in Saudi will open from Sunday
Author
Riyadh Saudi Arabia, First Published Jun 20, 2020, 11:41 PM IST

റിയാദ്: സൗദി അറേബ്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ ഞായറാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്കും ലേഡീസ് ബ്യൂട്ടി പാർലറുകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ മേഖലകളിലും പട്ടണങ്ങളിലും കർഫ്യൂ പിൻവലിച്ച് കച്ചവട, സാമ്പത്തിക സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കർശനമായ ആരോഗ്യമുൻകരുതൽ പാലിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്ക് പ്രവർത്തനത്തിന് മന്ത്രാലയം പ്രത്യേക പ്രോട്ടോക്കോളുകൾ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ബുക്കിങ് നടത്തിയവരെ മാത്രം സ്വീകരിക്കുക, ആളുകളുടെ കാത്തിരിപ്പ് ഷോപ്പിന് പുറത്താക്കണം, സമൂഹ അകലം പാലിക്കണം, ജോലിക്കാർ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകണം തുടങ്ങിയവ ബാർബർഷാപ്പുകൾക്കും ഉപയോഗിച്ച ഉപകരണങ്ങൾ വീണ്ടും ഉപയോഗിക്കാതിരിക്കുക, മുടിവെട്ടുന്ന സമയത്ത് മാസ്ക് ധരിക്കുക തുടങ്ങിയവ ലേഡീസ് ബ്യൂട്ടി പാർലറുകൾക്കും നിശ്ചയിച്ച പ്രോട്ടോക്കോളുകളിലുൾപ്പെടും.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മൂന്ന് മാസം മുമ്പാണ് രാജ്യത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിട്ടത്. കർഫ്യൂവിൽ ഭാഗിക ഇളവ് നൽകിയപ്പോൾ പല സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നുവെങ്കിലും സമൂഹ അകലം പാലിക്കാൻ കഴിയാത്ത സ്ഥാപനങ്ങളായതിനാൽ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ബാർബർഷോപ്പുകൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നില്ല.

സൗദി സാധാരണ നിലയിലേക്ക്; കര്‍ഫ്യൂ പിന്‍വലിച്ചു


Follow Us:
Download App:
  • android
  • ios