Asianet News MalayalamAsianet News Malayalam

വനിതാരത്നങ്ങളുടെ കൂടിച്ചേരലിന് വേദിയൊരുക്കി 'ഭീമ സൂപ്പർ വുമൺ കണക്ട്'

യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകിയ 'ഭീമ സൂപ്പർ വുമൺ കണക്ട്' പ്രചോദിപ്പിക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളുടെ  ഒത്തുചേരലിനുള്ള വേദിയായി. 

Bhima Super Woman Connect conducted at Dubai a massive success
Author
First Published Jun 7, 2023, 5:46 PM IST

പെൺപെരുമയുടെ കരുത്തിന്റേയും മികവിന്റേയും പ്രതീകമായി 'ഭീമ സൂപ്പർ വുമൺ കണക്ട്' ആഘോഷിച്ചു. ദുബായ് അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയാണ് ജൂൺ നാലിന് നടന്ന വനിതാരത്നങ്ങളുടെ ഈ കൂടിച്ചേരലിന് വേദിയായത്.  യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകിയ 'ഭീമ സൂപ്പർ വുമൺ കണക്ട്' പ്രചോദിപ്പിക്കുന്ന ഒട്ടേറെ വ്യക്തിത്വങ്ങളുടെ  ഒത്തുചേരലിനുള്ള വേദിയായി. 

കൂട്ടായ്മയുടെ ഭാഗമായി സ്ത്രീകളും സംരംഭങ്ങളും എന്ന വിഷയത്തെക്കുറിച്ച് സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ് ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ വിദ്യ വിനോദ് സംസാരിച്ചു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ച് സെലിബ്രിറ്റി ഷെഫ് ജുമന കദാരിയും സമത്വത്തിലെ നീതി എന്ന വിഷയത്തെക്കുറിച്ച് പീപ്പിൾ പ്രൊ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ അന്നു പ്രമോദും സംസാരിച്ചു.


സ്ത്രീകൾക്ക് വിജയയാത്രക്കുള്ള ഊർജ്ജം നേടുന്നതിനും, ആശയങ്ങൾ സഫലമാക്കാനുള്ള അറിവു നേടുന്നതിനും, മികച്ച ബന്ധങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്  'ഭീമ സൂപ്പർ വുമൺ കണക്ട്'  ഒരുക്കിയിരിക്കുന്നത്. പുതിയ മേഖലകളിൽ അറിവ് നേടുന്നതിനും തങ്ങളുടെ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തുന്നതിനും സ്ത്രീകളെ പ്രചോദിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. സ്വന്തമായി വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും തൊഴിൽ രംഗത്ത് പുതിയ ഉയരങ്ങൾ എത്തിപിടിക്കുന്നതിനും സ്ത്രീകൾക്ക് പ്രചോദനമേകാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. 

കഴിഞ്ഞ രണ്ടു സീസണുകളായി യു.എ.ഇ.യിലെ സ്ത്രീശാക്തീകരണത്തിന്റെ വഴിവിളക്കായി ജ്വലിച്ചു നിന്ന 'ഭീമ സൂപ്പർവുമൺ' ഇക്കുറി 'ഭീമ സൂപ്പർ വുമൺ കണക്ട്' എന്ന പുതിയ ഭാവത്തിൽ കൂടുതൽ ഉജ്ജ്വലമായിരിക്കുകയാണെന്ന്  ഭീമ ജ്വല്ലറി യുഎഇ ഡയറക്ടർ നാഗരാജ റാവു പറഞ്ഞു. സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും തെളിയിക്കുന്നതിനുമുള്ള വേദിയാണിത്. ഈ സൗകര്യം സ്ത്രീകൾക്കായി ഒരുക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios