നവംബർ മാസത്തിൽ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
ബിഗ് ടിക്കറ്റ് സീരീസ് 280 ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യയിൽ നിന്നുള്ള പ്രവാസി. ചെന്നൈയിൽ നിന്നുള്ള ശരവണൻ വെങ്കടാചലമാണ് വിജയി.
അബുദാബിയിൽ താമസിക്കുന്ന 44 വയസ്സുകാരനായ ശരവണൻ എൻജിനീയറാണ്.
“ഫോൺ ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിലായിരുന്നു. അതുകൊണ്ട് ബിഗ് ടിക്കറ്റ് ടീമിന്റെ ഫോൺകോളുകൾ മിസ്സായി. സുഹൃത്തുക്കളും വീട്ടുകാരും വിളിച്ചപ്പോഴാണ് വലിയ എന്തോ സംഭവിച്ചെന്ന് മനസ്സിലായത്. എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അത്യധികം സന്തോഷം തോന്നുന്നു.” – വിജയി പ്രതികരിച്ചു.
സമ്മാനത്തുകയുടെ ഒരു പങ്ക് കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കാനാണ് ശരവണൻ ആഗ്രഹിക്കുന്നത്. കുടുംബവുമായി ചിന്തിച്ച് ബാക്കി തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ മാസത്തിൽ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
നവംബർ ഒന്ന് മുതൽ 21 വരെ ബിഗ് ടിക്കറ്റ് എടുക്കുന്ന 30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് (yacht) അനുഭവത്തിനും അവസരം ലഭിക്കും. ഓരോരുത്തർക്കും 10,000 ദിർഹംവീതവും ലഭിക്കും.
ആഡംബര യോട്ടിൽ രണ്ടു ദിവസങ്ങളിൽ നടക്കുന്ന മത്സരത്തിൽ ഓരോ ദിവസവും 250,000 ദിർഹം വീതം നേടാനും അവസരമുണ്ട്. ഡിസംബർ ഒന്നിനാണ് 30 വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുക.
ഗ്രാൻഡ് പ്രൈസ് ഡ്രോ ഡിസംബർ മൂന്നിനാണ്. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് വിജയികൾക്ക് 100,000 ദിർഹംവീതവും ലഭിക്കും.
ഡ്രീംകാർ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും അവതരിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും.
