മൊത്തം AED 300,000 സമ്മാനം പങ്കിട്ട് ആറ് പേർ.
ബിഗ് ടിക്കറ്റ് സീരീസ് 277-ലെ ഏറ്റവും പുതിയ ഡ്രോയിൽ ആറ് വിജയികൾ സ്വന്തമാക്കിയത് AED 50,000 വീതം. മൊത്തം AED 300,000 സമ്മാനങ്ങൾ പങ്കിട്ട വിജയികൾ കുവൈത്ത്, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ്.
സക്കീർ ഹുസൈൻ
മലയാളിയായ സക്കീർ ഹുസൈൻ ഷാർജയിൽ കുടുംബത്തോടൊപ്പമാണ് താമസം. ഒരു ദശകമായി അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 2016-ൽ സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യം അറിഞ്ഞതെന്ന് സക്കീർ ഹുസൈൻ പറയുന്നു. ചിലപ്പോൾ തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും ടിക്കറ്റ് വാങ്ങുന്നതാണ് 53 വയസ്സുകാരനായ ഈ ചീഫ് അക്കൗണ്ട്സ് മാനേജറുടെ രീതി.
ജൂലൈ 25-നാണ് സമ്മാനർഹമായ ടിക്കറ്റ് സക്കീർ വാങ്ങിയത്. നറുക്കെടുപ്പ് നടന്നപ്പോൾ ഇന്ത്യയിൽ ആയിരുന്നു സക്കീർ. ഒരു സുഹൃത്താണ് സന്തോഷ വാർത്തയുടെ സ്ക്രീൻഷോട്ട് അദ്ദേഹത്തിന് അയച്ചു നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കുകയാണ് സക്കീർ ആഗ്രഹിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്നും തിരികെ യു.എ.ഇയിലേക്ക് എത്തിയപ്പോഴും അദ്ദേഹം ഒരു ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.
മോസ അൽമൻസൂരി
അബുദാബിയിൽ ജനിച്ചു വളർച്ച എമിറാത്തിയായ മോസ, വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നത്. സ്ഥിരമായി അവർ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ആറ് ടിക്കറ്റുകൾ വരെ ഒരുമിച്ച് എടുക്കുന്നതാണ് മോസയുടെ രീതി.
ഗ്രാൻഡ് പ്രൈസ് വിജയിക്കുക എന്നതാണ് എന്റെ എപ്പോഴത്തെയും ആഗ്രഹം - മോസ പറയുന്നു. ജൂലൈ 28-നാണ് മോസ ടിക്കറ്റ് എടുത്തത്. ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് എന്നാണ് സമ്മാനം നേടിയ നിമിഷം അവർ വിശദീകരിക്കുന്നത്. വലിയ സമ്മാനം നേടിയെങ്കിലും ബിഗ് ടിക്കറ്റ് കളിക്കുന്നത് നിർത്തില്ലെന്ന് മോസ പറയുന്നു.
ബിക്രമ സാഹു
ഇന്ത്യൻ പൗരനായ സാഹു 2011 മുതൽ യു.എ.ഇയിലാണ് ജീവിക്കുന്നത്. എട്ട് വർഷമായി അദ്ദേഹം സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം സാഹു അറിയുന്നത്. സ്വന്തം പേര് ഇ-മെയിലിലും വെബ്സൈറ്റിലും കണ്ടത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ആറ് സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്.
കബീർ
ജൂലൈ ഏഴിനാണ് കബീർ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 277-170133.
ആന്റണി അശോക്
50 വയസ്സുകാരനായ ആന്റണി 15 വർഷം ഭാഗ്യം പരീക്ഷിച്ചിട്ടാണ് ഒടുവിൽ സമ്മാനം നേടിയത്. 20 വർഷമായി അദ്ദേഹം യു.എ.ഇയിൽ താമസിക്കുന്നുണ്ട്. ടിക്കറ്റ് എടുക്കാൻ കൂട്ടായി 40 സുഹൃത്തുക്കളുമുണ്ട്.
നിക്കോളാസ് പോൾ
ജൂലൈ 30-ന് എടുത്ത 277-319876 ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്.
ഈ ഓഗസ്റ്റിൽ ബിഗ് ടിക്കറ്റ് എടുത്താൽ...
ഓഗസ്റ്റ് മാസവും നിരവധി സമ്മാനങ്ങൾ ബിഗ് ടിക്കറ്റ് നൽകുന്നുണ്ട്. ഗ്രാൻഡ് പ്രൊമോഷൻ തുടങ്ങിക്കഴിഞ്ഞു. ഒരു വിജയിക്ക് 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് സെപ്റ്റംബർ മൂന്നിന് ലഭിക്കും.
ഗ്രാൻഡ് പ്രൈസിന് പുറമെ ആറ് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം ലഭിക്കും. ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം എന്നതാണ് നേട്ടം. രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ ഒത്തവണയായി വാങ്ങാം. ഓഗസ്റ്റ് 1 മുതൽ 25 വരെയാണ് വാങ്ങേണ്ടത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 50,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനാകും. തെരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ പേരുകൾ സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും.
ഡ്രീം കാർ ടിക്കറ്റും തിരികെ വരുന്നുണ്ട്. ഇത്തവണ ഒരു ബി.എം.ഡബ്ല്യു എം440ഐ ആണ് സമ്മാനം. സെപ്റ്റംബർ മൂന്നിന് വിജയിയെ അറിയാം. മറ്റൊരു ഡ്രീം കാർ ഒക്ടോബർ മൂന്നിന് നൽകുന്ന റേഞ്ച് റോവർ വെലാർ ആണ്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
