Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ് ദിവസേനയുള്ള ഇ-ഡ്രോയിൽ AED 50,000 നേടി നാല് പേർ

ദിവസേനയുള്ള ഇ-ഡ്രോ വഴി ഉപയോക്താക്കൾക്ക് 50,000 ദിർഹം വീതം നേടാം.

big ticket daily e-draw winners 2024 august 16
Author
First Published Aug 16, 2024, 4:56 PM IST | Last Updated Aug 16, 2024, 4:56 PM IST

ബി​ഗ് ടിക്കറ്റ് ദിവസേനയുള്ള ഇ-ഡ്രോ വഴി ഉപയോക്താക്കൾക്ക് 50,000 ദിർഹം വീതം നേടാം. കഴിഞ്ഞ ആഴ്ച്ചയിലെ വിജയികളിൽ ഒരു ആർക്കിടെക്റ്റ്, വിരമിച്ച ADNOC ജീവനക്കാരൻ, ഒരു ഡ്രൈവർ, മീഡിയ സ്പെഷ്യലിസ്റ്റ് എന്നിവരുണ്ട്.

ഷെർമിൻ സാബെർഹൊസൈനി

ആദ്യ ബി​ഗ് ടിക്കറ്റിലൂടെ ഇറാനിൽ നിന്നുള്ള ആർക്കിടെക്റ്റ് ഷെർമിൻ സാബെർഹൊസൈനിക്ക് സമ്മാനം. 50,000 ദിർഹമാണ് ഷെർമിൻ സാബെർഹൊസൈനി നേടിയത്. 15 മില്യൺ ദിർഹത്തിന്റെ ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ് പരസ്യം ഇൻസ്റ്റ​ഗ്രാമിൽ കണ്ടതാണ് ​ഗെയിം കളിക്കാനുള്ള പ്രചോദനം. സ്വന്തം ബിസിനസ് തുടങ്ങാൻ പണത്തിനായുള്ള അന്വേഷണത്തിലായിരുന്നു ഷെർമിൻ. തൊട്ടടുത്ത ദിവസം വിജയിയാണെന്ന് അറിയിക്കുന്ന കോൾ ലഭിച്ചു. ദുബായ് ജീവിതം കെട്ടിപ്പടുക്കാൻ ഈ തുക ഉപയോ​ഗിക്കുമെന്നാണ് ഷെർമിൻ പറയുന്നത്. സെപ്റ്റംബർ മൂന്നിന് ​ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിക്കുമ്പോൾ സ്വന്തം പേരുണ്ടാകുമെന്നും അവർ കരുതുന്നു.

അഹമ്മദ് ഇസ ഇബ്രാഹിം

ജോർദാനിൽ നിന്നുള്ള അഹമ്മദ് ADNOC ജീവനക്കാരനായിരുന്നു. 1981 മുതൽ അബു ദാബിയിൽ താമസമാണ്. അബു ദാബി വിമാനത്താവളത്തിൽ നിന്നാണ് അഹമ്മദ് പതിവായി ടിക്കറ്റെടുക്കുക. കടം വീട്ടാനാണ് സമ്മാനത്തുക ഉപയോ​ഗിക്കുക. കുറച്ച് പണം കുട്ടികൾക്ക് സമ്മാനമായി നൽകും. ഭാര്യയ്ക്ക് സ്വർണ്ണം മേടിക്കാനും ഉപയോ​ഗിക്കും. എന്നെങ്കിലും തനിക്ക് സമ്മാനം നേടാനാകുമെന്ന് ഉറപ്പായിരുന്നു എന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് അബ്ദുല്ല

ഡ്രൈവറായ മുഹമ്മദ് അബ്ദുല്ല ഇന്ത്യക്കാരനാണ്. 35 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. നാല് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട് അദ്ദേഹം. മൂന്നു സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലാണ് സമ്മാനം. സമ്മാനത്തുക പങ്കുവെച്ച്, തനിക്ക് കിട്ടിയ ഭാ​ഗം നാട്ടിലേക്ക് അയക്കാനാണ് അബ്ദുല്ല ആ​ഗ്രഹിക്കുന്നത്.

അഷ്റഫ് അബ്ദുൾ

മലയാളിയായ അഷ്റഫ് മീഡിയ സ്പെഷ്യലിസ്റ്റായി ജോലി നോക്കുകയാണ്. മൂന്നു വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നാണ് കരുതിയതെന്ന് അഷ്റഫ് പറയുന്നു. താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. മൂന്നു തവണ തിരികെ വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് അഷ്റഫ് വിജയി താനാണെന്ന് തീരുമാനിച്ചത്. 

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 15 മില്യൺ ദിർഹം സെപ്റ്റംബർ മൂന്നിന് നേടാൻ അവസരമുണ്ട്. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കെടുക്കാനാകും. ഒരു ഭാ​ഗ്യശാലിക്ക് 50,000 ദിർഹവും നേടാം. അടുത്ത ലൈവ് ഡ്രോയിൽ പത്ത് പേർക്ക് ഒരു ലക്ഷം ദിർഹം നേടാനും കഴിയും. കൂടാതെ AED 325,000 വിലയുള്ള റേഞ്ച് റോവർ വെലാറും നേടാം. ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിൽ 2:30 pm (GST) ലൈവ് ഡ്രോ കാണാം.

 

Latest Videos
Follow Us:
Download App:
  • android
  • ios