ബിഗ് ടിക്കറ്റ്: ഒക്ടോബർ മൂന്നിന് 15 മില്യൺ ദിർഹം നേടാൻ അവസരം
സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് വഴി ഓരോ ആഴ്ച്ചയും നാലു പേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാം

സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് വഴി ഓരോ ആഴ്ച്ചയും നാലു പേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാം. ഈ ആഴ്ച്ചയിലെ വിജയികളെ പരിചയപ്പെടാം.
തദാവർത്തി ആഞ്ജനേയുലു
മുൻ ബാങ്ക് ഉദ്യോഗസ്ഥനായ തദാവർത്തി വളരെയടുത്താണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. 61 വയസ്സുകാരനായ അദ്ദേഹം 31 വയസ്സുള്ള മകന്റെ പിതാവുമാണ്. "വിജയത്തിൽ വളരെ ഹാപ്പിയാണ്. എന്റെ ലക്കി നമ്പറുകൾക്ക് അനുസരിച്ചാണ് ഞാൻ ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ 11 എന്ന അക്കമുള്ള ടിക്കറ്റാണ് വാങ്ങിയത്. അത് എന്തോ എനിക്ക് നല്ലതാണെന്ന് തോന്നി." അദ്ദേഹം പറയുന്നു. ക്യാഷ് പ്രൈസ് ഉപയോഗിച്ച് വീടു വാങ്ങുമെന്നാണ് തദാവർത്തി പറയുന്നത്.
പ്രമോദ് ശശിധരൻ നായർ
രണ്ട് പെൺമക്കളുടെ പിതാവാണ് 39 വയസ്സുകാരനായ പ്രമോദ് ശശിധരൻ നായർ. സൗദി അറേബ്യയിൽ ജീവിക്കുന്ന അദ്ദേഹം നാലു വർഷമായി എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുക്കാറ്. "വിജയിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഞാൻ ഇതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു, അങ്ങനെ അത് സംഭവിച്ചു. ലക്കി നമ്പറായ അഞ്ച് ഉള്ള ടിക്കറ്റാണ് ഞാൻ എടുത്തത്. കോൾ ലഭിച്ചതിന് ശേഷം ഞാൻ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചു, പിന്നീട് ഭാര്യയെ വിളിച്ചു സന്തോഷവാർത്ത അറിയിച്ചു." പ്രമോദ് പറഞ്ഞു. ഭാര്യയ്ക്ക് വേണ്ടി കാർ വാങ്ങാനാണ് പ്രൈസ് മണി ഉപയോഗിക്കുക എന്നാണ് പ്രമോദ് പറയുന്നത്.
നരേഷ് കുമാർ
ഹൈദാരാബാദിൽ നിന്നുള്ള 45 വയസ്സുകാരനായ നരേഷ് പത്ത് വർഷമായി മസ്കറ്റിൽ ജീവിക്കുകയാണ്. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് നരേഷ്. നാലു വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന പങ്കുകൊണ്ട് നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കാനാണ് നരേഷ് ആഗ്രഹിക്കുന്നത്. പ്രതീക്ഷ നഷ്ടപ്പെടാതെ ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരാനാണ് മറ്റുള്ള പ്ലെയേഴ്സിനോട് നരേഷിന് പറയാനുള്ളത്. "ഒരു ദിവസം നിങ്ങൾക്കും വിജയിയാകാനാകും."
നൂർ മുഹമ്മദ്
ഇന്ത്യൻ പൗരനായ നൂർ മുഹമ്മദ് 1984 മുതൽ ദുബായിൽ ജീവിക്കുകയാണ്. ഇപ്പോൾ 56 വയസ്സുകാരനായ അദ്ദേഹം ഒരു പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവറാണ്. ഈ വർഷം ആറ് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റെടുക്കാൻ തുടങ്ങി. തനിക്ക് ലഭിച്ച പണം കൊണ്ട് ക്രെഡിറ്റ് കാർഡ് കടം വീട്ടാനും മകൾക്കും ഭാര്യക്കും മകൾക്കു സ്വർണ്ണം വാങ്ങാനുമാണ് നൂർ ആഗ്രഹിക്കുന്നത്.
സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർ ആഴ്ച്ച നറുക്കെടുപ്പുകളിലേക്ക് ഓട്ടോമാറ്റിക് ആയി പങ്കെടുക്കാൻ അവസരം നേടും. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹമാണ് നാലു പേർക്ക് സ്വന്തമാക്കാനാകുക. പ്രൊമോഷൻ തീയതിക്കുള്ളിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനാകും. സെപ്റ്റംബർ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങാം. ഓൺലൈനായി www.bigticket.ae വഴിയും നേരിട്ട് അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റെടുക്കാം.
4 x 100,000 AED prizes every week for the Big Ticket e-draw:
Week 2: Buy during 11th - 17th September. Draw Date on 18th September (Monday)
Week 3: Buy during 18th – 24th September. Draw Date on 25th September (Monday)
Week 4: Buy during 25th – 30th September. Draw Date on 1st October (Sunday)
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.