നവംബര്‍ 30 വരെ ബിഗ് ടിക്കറ്റുകള്‍ വാങ്ങാം.

നവംബറിൽ ബിഗ് ടിക്കറ്റ് കളിക്കാം, ഡിസംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിര്‍ഹം നേടാം. ബിഗ് ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും തൊട്ടടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ഇതിൽ ഒരാള്‍ക്ക് 24 കാരറ്റ് മൂല്യമുള്ള സ്വര്‍ണ്ണക്കട്ടി നേടാം. ഇത്തവണത്തെ ആഴ്ച്ച നറുക്കെടുപ്പിലെ വിജയികള്‍ ഈജിപ്റ്റ്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

എറീൻ അത്തിയ

ബിഗ് ടിക്കറ്റിൽ ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് ഈജിപ്തിൽ നിന്നുള്ള ആര്‍ക്കിടെക്റ്റ് എറീൻ അത്തിയക്ക് ഭാഗ്യവര്‍ഷം. അബുദാബിയിൽ മൂന്നു മക്കളോടൊപ്പം താമസിക്കുകയാണ് അവര്‍. ഇത്രവേഗം തനിക്ക് സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് എറീൻ പറയുന്നു. "നന്ദി ബിഗ് ടിക്കറ്റ്. ഇത് ന്യായമായ ഒരു ഗെയിമാണ്. എല്ലാവരും ഭാഗ്യം പരീക്ഷിക്കുക, ഒരു ദിവസം നിങ്ങള്‍ വിജയിക്കും."

ബപ്പ ഡേ

മൂന്നു കുട്ടികളുടെ പിതാവായ ബപ്പാ ഡേ ദുബായിൽ സൂപ്പര്‍വൈസറായി ജോലിനോക്കുന്നു. ബംഗ്ലാദേശ് സ്വദേശിയാണ് അദ്ദേഹം. നാല് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ബിഗ് ടിക്കറ്റ് സുതാര്യമായ പ്ലാറ്റ്‍ഫോം ആണെന്ന് ബപ്പാ ഡേ പറയുന്നു. തങ്ങള്‍ക്ക് ലഭിച്ച സമ്മാനമായ സ്വര്‍ണ്ണക്കട്ടി വിറ്റശേഷം തന്‍റെ പങ്ക് പണം നാട്ടിലേക്ക് അയക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മുഹമ്മദ് അൻവര്‍ കെ.പി

മലയാളിയാണ് 29 വയസ്സുകാരനായ മുഹമ്മദ് അൻവര്‍. മുൻപ് ദുബായിൽ ജീവിച്ചിരുന്ന സമയത്താണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഇന്ത്യയിൽ തിരികെ എത്തിയതിന് ശേഷമാണ് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതുവരെ മൂന്നു തവണ മാത്രമേ അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തിട്ടുള്ളൂ. "വലിയ സന്തോഷം തോന്നുന്നു. ഈ സമ്മാനം കൃത്യ സമയത്താണ് ലഭിച്ചത്. ‍ഞാന്‍ ഒരു ബാങ്ക് ലോൺ എടുത്തിരുന്നു. അത് വീട്ടാൻ ഈ പണം സഹായിക്കും." മുഹമ്മദ് പറയുന്നു.

നവീൻ വെങ്ങാലി രവീന്ദ്രൻ

ദുബായിൽ 15 വര്‍ഷമായി ജീവിക്കുന്ന നവീൻ മലയാളിയാണ്. സഹോദരനൊപ്പമാണ് 40 വയസ്സുകാരനായ നവീൻ ബിഗ് ടിക്കറ്റ് കളിക്കുന്നത്. തനിക്ക് ലഭിച്ച പണം കൊണ്ട് നാട്ടിൽ ഒരു വീട് പണിയാനാണ് നവീന്‍റെ തീരുമാനം. 

നവംബര്‍ 30 വരെ ബിഗ് ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.