ബിഗ് ടിക്കറ്റ് സീരീസ് 290 ഡ്രോയിൽ അഞ്ച് പ്രവാസികൾക്ക് 100,000 ദിർഹം വീതം ലഭിച്ചു.

ബിഗ് ടിക്കറ്റ് സീരീസ് 290 ഡ്രോയിൽ അഞ്ച് പ്രവാസികൾക്ക് 100,000 ദിർഹം വീതം ലഭിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഷിബ്ലിൻ സർഫറാസ് ആണ് ഒരു വിജയി. യു.എ.ഇയിലാണ് നിലവിൽ അദ്ദേഹമുള്ളത്. ടിക്കറ്റ് നമ്പർ 250439 ആണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.

പഞ്ചാബിൽ നിന്നുള്ള സുരേഷ് കുമാറാണ് രണ്ടാമത്തെ വിജയി. റാസ് അൽ ഖൈമയിലാണ് അദ്ദേഹം താമസിക്കുന്നത്. 2019 മുതൽ ബിഗ് ടിക്കറ്റിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സ്വന്തമായും ഇടയ്ക്ക് സുഹൃത്തുക്കൾക്കൊപ്പവുമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്. ഇത്തവണ സ്വന്തമായാണ് അദ്ദേഹം ടിക്കറ്റെടുത്തത്.

“വിജയിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഞാൻ നാളുകളായി പങ്കെടുക്കുന്നുണ്ട്. ഒടുവിൽ വിജയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.”

സമ്മാനത്തുക എങ്ങനെ ഉപയോഗിക്കുമെന്ന് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് സുരേഷ് പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയി മുല്ലപ്പുള്ളി പ്രവീൺ ബാബുവാണ് മറ്റൊരു വിജയി. ടിക്കറ്റ് നമ്പർ 303871.

ബംഗ്ലദേശിൽ നിന്നുള്ള മുഹമ്മദ് താലുക്ദാർ ആണ് മറ്റൊരു വിജയി. ദുബായിലാണ് അദ്ദേഹം 17 വർഷമായി താമസിക്കുന്നത്. ഒരു സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.

“വളരെ സന്തോഷം തോന്നുന്നു. ഞാൻ ആദ്യം ഫോൺ വിളിക്കാൻ ആഗ്രഹിച്ചത് കുടുംബത്തിലേക്കാണ്. ബിഗ് ടിക്കറ്റിന് നന്ദി.”

ഗുജറാത്തിൽ നിന്നുള്ള സന്ദീപ് കുമാറാണ് അവസാനത്തെ വിജയി. മൂന്നു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് സ്ഥിരമായി പങ്കെടുക്കാറെങ്കിലും ഇത്തവണ അദ്ദേഹം തനിച്ചാണ് ടിക്കറ്റെടുത്തത്.

“സ്വന്തമായി എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.” – സന്ദീപ് പറയുന്നു.

സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.

അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.

ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.

ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.