നവംബർ മാസത്തിലെ മൂന്നാമത്തെ വീക്കിലി ഇ-ഡ്രോയിൽ നാല് ഇന്ത്യൻ പ്രവാസികൾക്ക് 25,000 ദി‍ർഹം വീതം ലഭിച്ചു.

ബി​ഗ് ടിക്കറ്റ് നടത്തിയ നവംബർ മാസത്തിലെ മൂന്നാമത്തെ വീക്കിലി ഇ-ഡ്രോയിൽ നാല് ഇന്ത്യൻ പ്രവാസികൾക്ക് 25,000 ദി‍ർഹം വീതം ലഭിച്ചു.

വിജയികളിൽ ഒരാൾ ഷാർജയിൽ നിന്നുള്ള പ്രവാസി മകരന്ദ് നിവൃതി പാട്ടിൽ ആണ്. ടിക്കറ്റ് നമ്പർ 237774. ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.

അബുദാബിയിൽ ജോലി ചെയ്യുന്ന അരവിന്ദൻ കെ.യാണ് അടുത്ത വിജയി. തമിഴ് നാട് സ്വദേശിയാണ് ഈ 35 വയസ്സുകാരൻ. സഹോദരനോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ജ്യോതിഷം അനുസരിച്ചുള്ള നമ്പറുകളാണ് അദ്ദേഹം എടുത്തത്.

"വളരെ സന്തോഷം തോന്നുന്നു. കോൾ ലഭിച്ചപ്പോൾ ശരിക്കും ഭാ​ഗ്യശാലിയാണെന്ന് തോന്നി. എന്റെ കുടുംബത്തിന് ഇപ്പോൾ പണം ആവശ്യമായി സമയമാണ്. പ്രത്യേകിച്ചും എന്റെ അമ്മയുടെ ആരോ​ഗ്യത്തിനുള്ള ചെലവുകൾ ഉണ്ട്. വളരെ അത്യാവശ്യ സമയത്താണ് ഈ സമ്മാനം ലഭിച്ചത്." അദ്ദേഹം പറയുന്നു.

സഹോദരന് സമ്മാനത്തുകയുടെ പകുതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന ശീലം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ വിജയി ഷറഫുദ്ദീൻ കാസിം ആണ്. യു.എ.ഇയിലാണ് ജോലി ചെയ്യുന്നത്. ഓൺലൈനായാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 429676.

അബുദാബിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന പ്രീതി ആന്റോയാണ് അടുത്ത വിജയി. ടിക്കറ്റ് നമ്പർ 115349. സുഹൃത്തുക്കൾക്കൊപ്പമാണ് ബി​ഗ് ടിക്കറ്റ് എടുത്തതെന്ന് പ്രീതി പറയുന്നു. ഇപ്പോഴും തനിക്ക് ഈ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അവർ പറയുന്നത്.

നവംബർ പ്രൊമോഷനിലൂടെ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ വിജയിയെ പ്രഖ്യാപിക്കും. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം നേടാം.

അവശേഷിക്കുന്ന ഒരു വീക്കിലി ഡ്രോയിൽ നാല് വിജയികൾക്ക് 25,000 വീതം നേടാം. ബിഗ് സ്പിൻ മത്സരവും തുടരും. നവംബറിൽ ഒരു ബിഗ് ടിക്കറ്റ് എങ്കിലും വാങ്ങുന്നവരിൽ നിന്നും 3 പേർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഡിസംബർ 3-ന് വിജയികളെ അറിയാം. അവർക്ക് ജനുവരി 3-ന് മത്സരത്തിൽ പങ്കെടുക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരം ലഭിക്കും.

ഡ്രീം കാർ ഡ്രോകളും നടക്കും. ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.