കൊൽക്കത്തയിൽ നടക്കുന്ന ഐപിഎൽ ഫിനാലെ കാണാനുള്ള സൗജന്യ ടിക്കറ്റാണ് ക്രിക്കറ്റ് ആരാധകർക്ക് ലഭിക്കുക. ഐതിഹാസികമായ ഈഡൻ ഗാർഡൻസിൽ നിന്നും ഗ്രാൻഡ് ഫിനാലെ കാണാം, ബിഗ് ടിക്കറ്റിന്റെ സഹായത്തോടെ.
നിങ്ങളും ഐപിഎൽ ആവേശത്തിന്റെ കൊടുമുടിയിലാണോ? ഫ്രാഞ്ചൈസ് ക്രിക്കറ്റിന്റെ ഏറ്റവും ഉന്നതമായ സമ്മാനത്തിനായി പത്ത് അത്യുഗ്രൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ഇന്ത്യ മുഴുവൻ ആരാധകരും ആവേശത്തിലാണ്. മിഡിൽ ഈസ്റ്റിലെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട, മേഖലയിലെ തന്നെ ഏറ്റവും വലിയ ഗ്യാരണ്ടീഡ് സമ്മാന ഡ്രോ ആയ ബിഗ് ടിക്കറ്റും ഐപിഎൽ ആവേശത്തോടൊപ്പം ചേരുകയാണ്.
ഐപിഎൽ ആഘോഷത്തോടൊപ്പം ക്രിക്കറ്റ് ആരാധകർക്ക് പുത്തൻ അവസരങ്ങൾ ഉറപ്പാക്കുക കൂടെയാണ് ബിഗ് ടിക്കറ്റ്.
വമ്പൻ സമ്മാനങ്ങൾ നൽകുന്ന ബിഗ് ടിക്കറ്റിന്റെ സ്വതസിദ്ധമായ ശൈലിയിൽ, ഈ പ്രിൽ മാസം ഇന്ത്യൻ ആരാധകർക്കും ബിഗ് ടിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാം, സ്വപ്നങ്ങൾ ശരിക്കും യാഥാർത്ഥ്യമാക്കാം. കഴിഞ്ഞ 33 വർഷങ്ങളായി പ്രതീക്ഷയുടെയും ആഘോഷത്തിന്റെയും, ജീവിതം തന്നെ മാറ്റിമറിക്കുന്ന വമ്പൻ സമ്മാനങ്ങളുടെയും പ്രതീകമാണ് ബിഗ് ടിക്കറ്റ്. ഈ മാസം പ്രത്യേകം സമ്മാന പദ്ധതികളിലൂടെ
ഐപിഎൽ സീസൺ ആവേശകരമാക്കി മാറ്റാനാണ് ബിഗ് ടിക്കറ്റ് ആരാധകർക്ക് അവസരം.

ഏപ്രിലിൽ ഐപിഎൽ സീസണിനൊപ്പം പുതിയ ഒരു മത്സര പരമ്പരയാണ് അവതരിപ്പിക്കുന്നത്. കൊൽക്കത്തയിൽ നടക്കുന്ന ഐപിഎൽ ഫിനാലെ കാണാനുള്ള സൗജന്യ ടിക്കറ്റാണ് ക്രിക്കറ്റ് ആരാധകർക്ക് ലഭിക്കുക. ഐതിഹാസികമായ ഈഡൻ ഗാർഡൻസിൽ നിന്നും ഗ്രാൻഡ് ഫിനാലെ കാണാം, ബിഗ് ടിക്കറ്റിന്റെ സഹായത്തോടെ.
ക്രിക്കറ്റ് ആരാധകരുടെ അറിവും മത്സരത്തോടുള്ള ഇഷ്ടവും പാഷനും പരീക്ഷിക്കുന്ന ഏഴ് വ്യത്യസ്ത ചലഞ്ചുകൾ ആണ് ബിഗ് ടിക്കറ്റ് കൊണ്ടുവരുന്നത്. ഓരോ ചലഞ്ചും മത്സരത്തിന്റെ ആഘോഷത്തിലേക്ക് ആരാധകരെ കൂടുതൽ അടുപ്പിക്കും.
മത്സരപരമ്പരയ്ക്ക് ഒടുവിൽ ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കും. ആ ഭാഗ്യശാലിക്ക് കൊൽക്കത്തയിൽ നേരിട്ട് ഐപിഎൽ ഫൈനൽ കാണാൻ പറക്കാം. ഗ്യാലറിയിൽ നിന്നും പ്രിയപ്പെട്ട ടീമിനായി ആർപ്പുവിളിക്കാം, ഐപിഎൽ ഫൈനലിന്റെ അന്തരീക്ഷം ആസ്വദിക്കാം.
ഇനിയും കാത്തിരിക്കണോ? നിങ്ങളുടെ ഐപിഎൽ വിജ്ഞാനം കാണിക്കൂ, ഏഴു മത്സരങ്ങളിലും പങ്കെടുക്കൂ, കൊൽക്കത്തയിൽ ഐപിഎൽ ഫിനാലെ കാണാനും സ്വന്തം ടീമിനായി ആർപ്പുവിളിക്കാനും അവസരം ലഭിക്കുക നിങ്ങൾക്കായിരിക്കും!
