ജനുവരി മാസത്തെ മൂന്നാമത്തെ ഇ-ഡ്രോയിലെ നാല് വിജയികളെ പ്രഖ്യാപിച്ചു
ബിഗ് ടിക്കറ്റ് ജനുവരി മാസത്തെ മൂന്നാമത്തെ ഇ-ഡ്രോയിലെ നാല് വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ഇന്ത്യൻ പ്രവാസികൾക്ക് 50,000 ദിർഹംവീതം ലഭിച്ചു. നാലാമത്തെ വിജയി പാകിസ്ഥാനിൽ നിന്നുള്ള ഡ്രൈവിങ് പരിശീലകനാണ്.
ഒമാനിൽ നിന്നുള്ള 55 വയസ്സുകാരനായ മണികണ്ഠൻ ബാലഗോപാലാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിജയി. ഓട്ടോമോട്ടീവ് മേഖലയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. ചെന്നൈയാണ് സ്വദേശം. 25 വർഷമായി പ്രവാസിയാണ്.
“വിജയം എനിക്കാണെന്ന് തിരിച്ചറഞ്ഞപ്പോൾ വല്ലാത്ത സന്തോഷംതോന്നി. വർഷങ്ങളായി ശ്രമിക്കുന്നു, അതുകൊണ്ടുതന്നെ ഈ നിമിഷം വളരെ പ്രത്യേകതയുള്ളതായി തോന്നുകയാണ്.” - മണികണ്ഠൻ പറയുന്നു. മകന്റെ ഉപരിപഠനത്തിനായി സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
മംഗലാപുരത്ത് നിന്നുള്ള കവറെപ്പയാണ് വിജയിയായ മറ്റൊരു ഇന്ത്യൻ പ്രവാസി. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ജോലി ചെയ്യുകയാണ് 40 വയസ്സുകാരനായ കവറെപ്പ. ദുബായിലാണ് കുടുംബത്തോടൊപ്പം അദ്ദേഹം താമസിക്കുന്നത്.
അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. “ഈ ഫോൺകോൾ ഞാൻ തീരെ പ്രതീക്ഷിച്ചതല്ല,” - അദ്ദേഹം പറഞ്ഞു. “ഇത് യഥാർത്ഥമാണെന്ന് അറിഞ്ഞപ്പോൾ, ശരിക്കും അതിശയംതോന്നി. എനിക്ക് മാത്രമല്ല ഞങ്ങളുടെ സംഘത്തിലെ എല്ലാവർക്കും ഇത് ഞെട്ടലായി. ഈ നിമിഷം ഒരിക്കലും മറക്കില്ല.”
സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കാനാണ് കവെറപ്പയുടെ തീരുമാനം. തനിക്ക് ലഭിക്കുന്ന പങ്ക് കുടുംബത്തിനും ജീവകാരുണ്യപ്രവർത്തികൾക്കുമായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ നിന്നുള്ള ബിസിനസുകാരനായ മുർതാസ അലിയും 50,000 ദിർഹം സമ്മാനം നേടി. കഴിഞ്ഞ 29 വർഷമായി ഖത്തറിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം ജീവിക്കുന്നത്. “ഞാൻ ആദ്യം ഈ വാർത്ത വിശ്വസിച്ചില്ല. ഇപ്പോൾ ഒരുപാട് സ്കാം കോളുകൾ വരുന്നുണ്ട്, അതുകൊണ്ട് വെറുതെ പ്രതീക്ഷവെച്ചില്ല. ഔദ്യോഗിക ഇ-മെയിൽ ലഭിച്ചപ്പോഴാണ് ശരിക്കും വിശ്വാസമായത്. എനിക്ക് ഒരുപാട് സന്തോഷംതോന്നുന്നു. കുടുംബത്തിനും അങ്ങനെതന്നെ. ഒരുപാട് നാളത്തെ കാത്തിരിപ്പ് കൂടെയാണിത്.” - 52 വയസ്സുകാരനായ മുർതാസ പറയുന്നു. യു.കെയിൽ പഠിക്കുന്ന മകൾക്ക് വേണ്ടിയാണ് സമ്മാനത്തുക ചെലവാക്കുക എന്നാണ് അദ്ദേഹം പറയുന്നത്.
അൻവർ ഹുസൈൻ എന്നയാളാണ് പാകിസ്ഥാനിൽ നിന്നുള്ള വിജയി. മൂന്നു ദശകമായി പാകിസ്ഥാനിൽ താമസിക്കുകയാണ് അദ്ദേഹം. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ടെന്ന് അൻവർ ഹുസൈൻ പറഞ്ഞു. സമ്മാനത്തുക എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിൽ അദ്ദേഹം ഇനിയും തീരുമാനം എടുത്തിട്ടില്ല.
ജനുവരിയിൽ ഒരു വിജയിക്ക് 20 മില്യൺ ദിർഹമാണ് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്. അഞ്ച് പേർക്ക് 1 മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും.
ഇ-ഡ്രോകളിൽ നാല് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹംവീതം നേടാം. ഒരു ഇ-ഡ്രോ കൂടെയാണ് ഈ മാസം അവശേഷിക്കുന്നത്. ബിഗ് വിൻ മത്സരം സമാപിച്ചു. വിജയികളെ ഫെബ്രുവരി 1-ന് പ്രഖ്യാപിക്കും. ഡ്രീം കാർ സീരീസിൽ ഫെബ്രുവരി മൂന്നിന് BMW X5, റേഞ്ച് റോവർ വെലാർ എന്നിവ നേടാനും അവസരമുണ്ട്.
