ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർ‌ഹത്തിനും രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹത്തിനും പുറമെ പത്തു പേർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് ആയി 100,000 ദിർഹം വീതം നേടാം

ജൂലൈ മാസം ബി​ഗ് ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും 12 ​ഗ്യാരണ്ടീഡ് വിജയികൾക്ക് ക്യാഷ് പ്രൈസ് നേടാൻ അവസരം. ​ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർ‌ഹത്തിനും രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹത്തിനും പുറമെ പത്തു പേർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് ആയി 100,000 ദിർഹം വീതം നേടാം. ഓ​ഗസ്റ്റ് മൂന്നിന് ആണ് ലൈവ് ഡ്രോ. ഉച്ചയ്ക്ക് 2.30-ന് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ഡ്രോ കാണാം.

ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു റേഞ്ച് റോവർ വെലാർ നേടാനും അവസരമുണ്ട്. സെപ്റ്റംബർ മൂന്നിനാണ് വിജയിയെ അറിയുക. ഒരു ഡ്രീം കാർ ടിക്കറ്റിന് AED 150 ആണ് വില. രണ്ടു ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഒന്ന് സൗജന്യമായി നേടാനാകും. ഓൺലൈനായി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയോ സയദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ എയ്ൻ എയർപോർട്ട് എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.

തേഡ് പാർട്ടി പേജുകളോ ​ഗ്രൂപ്പുകളോ ടിക്കറ്റെടുക്കാൻ ആശ്രയിക്കുന്നവർ ടിക്കറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം - യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം.