Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ്: 15 മില്യൺ ദിര്‍ഹം സമ്മാനം, ഒപ്പം 99 പേര്‍ക്ക് ക്യാഷ് പ്രൈസുകളും

ജൂൺ മാസം ബിഗ് ടിക്കറ്റ് കളിക്കാം, അടുത്ത ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകള്‍ നേടുന്ന എട്ടുപേരിൽ ഒരാളാകാം.

Big Ticket June 2023 AED 15 million is up for grabs
Author
First Published Jun 1, 2023, 6:39 PM IST

ജൂൺ മാസം ബിഗ് ടിക്കറ്റ് കളിക്കാം, അടുത്ത ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ക്യാഷ് പ്രൈസുകള്‍ നേടുന്ന എട്ടുപേരിൽ ഒരാളാകാം.

15 മില്യൺ ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴുപേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ നേടാൻ അവസരം. ജൂലൈ മൂന്നിനാണ് ഡ്രോ. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED 70,000, നാലാം സമ്മാനം AED 60,000, അഞ്ചാം സമ്മാനം AED 50,000, ആറാം സമ്മാനം AED 30,000, ഏഴാം സമ്മാനം AED 20,000, എട്ടാം സമ്മാനം AED 20,000.  

ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് നേരിട്ട് ആഴ്ച്ച നറുക്കെടുപ്പുകളിൽ പങ്കാളികളാകാം. ഓരോ ആഴ്ച്ചയും മൂന്ന് ഭാഗ്യശാലികള്‍ക്ക് AED 100,000 നേടാം. അല്ലെങ്കിൽ AED 10,000 വീതം നേടുന്ന 20 പേരിൽ ഒരാളാകാം.മൊത്തം രണ്ട് മില്യൺ ദിര്‍ഹമാണ് ക്യാഷ് പ്രൈസായി ആഴ്ച്ചതോറും ബിഗ് ടിക്കറ്റ് നൽകുന്നത്. ഇതോടെ ഈ മാസം മാത്രം 92 പേര്‍ക്ക് ആഴ്ച്ചതോറും വിജയികളാകാനാകും.

ഡ്രീം കാര്‍ ടിക്കറ്റിലൂടെ ജൂലൈ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു BMW 430 I സ്വന്തമാക്കാം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് AED 150 ആണ് തുക. രണ്ടു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യമാണ്. 

അബു ദാബി വിമാനത്താവളത്തിലെ അറൈവൽസ് ഹാളിന് അടുത്ത് ജൂലൈ മൂന്നിന് വൈകീട്ട് 7.30-ന് നടക്കുന്ന നറുക്കെടുപ്പിൽ നിങ്ങള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സ്പെഷ്യൽ ഡ്രോയിലൂടെ AED 10,000 നേടാം.

നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ ലൈവ് ആയി ഡ്രോ കാണാം. “Bouchra’s Big Question” എന്ന സെഗ്മെന്‍റിൽ പങ്കെടുക്കുന്നവരിൽ നിന്നും രണ്ടു വിജയികള്‍ക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും സ്വന്തമാക്കാം.

ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ-സ്റ്റോര്‍ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ ടിക്കറ്റുകളുടെ വിശ്വസനീയത ഉറപ്പുവരുത്തണം.

ജൂൺ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st – 8th June & Draw Date – 9th June (Friday)

Promotion 2: 9th - 15th June & Draw Date – 16th June (Friday)

Promotion 3: 16th – 22nd June & Draw Date-23rd June (Friday)

Promotion 4: 23rd – 30th June & Draw Date-1st July (Saturday)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

Follow Us:
Download App:
  • android
  • ios