Asianet News MalayalamAsianet News Malayalam

സൗജ്യ ടിക്കറ്റുകള്‍ സ്വന്തമാക്കാം, കാത്തിരിക്കുന്നത് കോടികള്‍; പ്രണയദിന സമ്മാനവുമായി ബിഗ് ടിക്കറ്റ്‌

ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇക്കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട്  ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും.

BIG TICKET launched VALENTINES BONANZA to give two free tickets for 12 lucky winners
Author
Abu Dhabi - United Arab Emirates, First Published Feb 14, 2021, 3:12 PM IST

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സ്വപ്‌ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്‍സ് ബൊണാന്‍സയ്ക്ക് തുടക്കമാകുകയാണ്. ഈ പ്രണയവാരത്തില്‍ ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയിലൂടെ നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം നല്‍കാം.

ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇക്കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട്  ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും. ഇതുവഴി അടുത്ത നറുക്കെടുപ്പില്‍ പങ്കെടുത്ത് 1.2 കോടി ദിര്‍ഹം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത്. അടുത്ത നറുക്കെടുപ്പില്‍ രണ്ടുപേര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര വാഹനവും വിജയികളെ കാത്തിരിക്കുന്നു.

ഡ്രീം 12 മില്യന്‍ പ്രൊമോഷനില്‍ ഒന്നാം സമ്മാനമായി 12 മില്യന്‍ ദിര്‍ഹമാണ് ലഭിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഒരു മില്യന്‍ ദിര്‍ഹവും സ്വന്തമാക്കാം. ഇതിന് പുറമെ മറ്റ് നാല് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യു z4 എസ് ഡ്രൈവ് 2021 മോഡല്‍ കാറാണ് വിജയിയാകുന്നയാള്‍ക്ക് നല്‍കുന്നത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. 

ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

  • ഫെബ്രുവരി 14 ഞായറാഴ്ച രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാത്രി 11.59 വരെയാണ് ഈ ഓഫര്‍ നിലവിലുള്ളത്.
  • ഈ സമയപരിധിക്കുള്ളില്‍ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു.
  • ഇവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും. മാര്‍ച്ച് മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ലഭിക്കുന്നത്.
  • ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഈ 12 ഭാഗ്യവാന്‍മാരെ ഫെബ്രുവരി 17ന് തെരഞ്ഞെടുക്കും. അന്ന് വൈകിട്ട് അഞ്ച് മണിക്ക് വിജയികളെ ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയും വെബ്‌സൈറ്റിലൂടെയും പ്രഖ്യാപിക്കും.
  • രണ്ട് സൗജന്യ ടിക്കറ്റുകള്‍ വീതമാണ് ഈ 12 പേര്‍ക്കും ലഭിക്കുക. ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് സമ്മാനവിവരം അറിയിക്കും.
  • ഫെബ്രുവരി 27ന് രാത്രി 11 മണി വരെ ടിക്കറ്റ് വിവരങ്ങള്‍ പരിശോധിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവരുടെ സൗജന്യ ടിക്കറ്റുകള്‍ നഷ്ടമാകും.
  • വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകള്‍, വെബ്സൈറ്റില്‍ നിന്ന് അവര്‍ വാങ്ങിയ മറ്റ് ടിക്കറ്റുകള്‍ പോലെതന്നെ ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും.
  • സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പികള്‍ വിജയികള്‍ക്ക് ഇ മെയില്‍ വഴി അയയ്ക്കും.
  • പ്രത്യേക സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം സമ്മാനമായി ലഭിച്ച ടിക്കറ്റുകളുടെ സാധുത റദ്ദാക്കാനുള്ള അധികാരം ബിഗ് ടിക്കറ്റ് മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും.


 

Follow Us:
Download App:
  • android
  • ios