ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി പാകിസ്ഥാനിൽ നിന്നുള്ള 64 വയസ്സുകാരൻ.

ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി പാകിസ്ഥാനിൽ നിന്നുള്ള 64 വയസ്സുകാരൻ.

ലാൻഡ് റോവർ ഡിഫൻഡർ കാർ നേടിയത് മലയാളി. ഷാർജയിൽ നിന്നുള്ള അക്കൗണ്ടന്റായ 55 വയസ്സുകാരൻ രവീന്ദ്രനാഥൻ വിനേഷാണ് വിജയി. തനിച്ചോ സുഹൃത്തുക്കൾക്കൊപ്പമോ എല്ലാ മാസവും അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്.

ഫോൺകോൾ ലഭിച്ചപ്പോൾ പ്രൊമോഷനൽ കോളാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പിന്നീട് യൂട്യൂബ് ലൈവ് ഡ്രോ വീഡിയോ പരിശോധിച്ചു. അപ്പോഴാണ് വിജയിയായി എന്ന് ബോധ്യപ്പെട്ടത്.

“30 വർഷമായി ഞാൻ യു.എ.ഇയിൽ താമസിക്കുകയാണ്. ഈ രാജ്യം എനിക്ക് ഒരുപാട് നൽകി. ഇപ്പോൾ ഈ സമ്മാനവും തന്നു.” – അദ്ദേഹം പറയുന്നു.

ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം നേടിയത് ഷൗക്കത് അഫ്താബ് ബിസിനസ്സുകാരനാണ്. കഴിഞ്ഞ 15 വർഷമായി സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സാധാരണ സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാറ്. ഇത്തവണ സ്വന്തമായാണ് ടിക്കറ്റ് എടുത്തത്.

“ഞാൻ യാത്രയിലായിരുന്നു. വിജയിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആകെ കൺഫ്യൂഷനിലായി. പക്ഷേ, ഞാൻ വളരെ സന്തോഷവാനാണ്. ഈ അവസരത്തിന് ബിഗ് ടിക്കറ്റിന് ഞാൻ നന്ദി പറയുന്നു.” – അദ്ദേഹം പറയുന്നു.

സമ്മാനത്തുകയിൽ ഒരു പങ്ക് നിക്ഷേപിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനും ഒരു പങ്ക് അദ്ദേഹം പ്രയോജനപ്പെടുത്തും.

സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.

അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.

ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.

ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.