Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി മൂന്ന് പ്രവാസികള്‍

ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളെ ഉറപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു. 

Big Ticket Live Draw Three Winners Each Walk Away with a Guaranteed AED 100000
Author
First Published Jan 11, 2023, 9:00 PM IST

അബുദാബി: കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 3.5 കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ് വിജയിക്ക് ലഭിച്ചത്. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിച്ചയാള്‍ 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കി. തുടര്‍ന്നുള്ള മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതമാണ് സമ്മാനം നല്‍കിയത്

നിര്‍ഷാദ് നാസര്‍, ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ ആദ്യ വിജയി
2023ലെ ആദ്യ നറുക്കെടുപ്പില്‍ തന്നെ ഒരു ലക്ഷം ദിര്‍ഹം നേടിയവരില്‍ ഒരാള്‍ ഇന്ത്യക്കാരനായ നിര്‍ഷാദ് നാസറാണ്. ഒന്‍പത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് ദുബൈയിലെത്തിയത്. നേരത്തെ വിജയിയായ ഒരാളുടെ ജീവിത കഥ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതിന് പിന്നാലെ തന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 20 പേരുമായി ചേര്‍ന്ന് അദ്ദേഹം എല്ലാ മാസവും ടിക്കറ്റെടുക്കാന്‍ തുടങ്ങി. ഡിസംബറില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ചെടുത്തപ്പോള്‍ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിനായിരുന്നു ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്.

അബ്‍ദുല്‍ ബുര്‍ഹാന്‍, ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ രണ്ടാമത്തെ വിജയി
കഴിഞ്ഞ പത്ത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന അബ്‍ദുല്‍ ബുര്‍ഹാന്‍ എന്ന മലയാളിയാണ് ഒരു ലക്ഷം ദിര്‍ഹം നേടിയ മറ്റൊരു വിജയി. 13 സുഹൃത്തുക്കളുമായി ചേര്‍ന്ന് പണം സമാഹരിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു. ഓണ്‍ലൈനിലൂടെ ഇത്തവണ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുകയില്‍ നിന്ന് തനിക്ക് കിട്ടുന്ന വിഹിതം ഭാവിയിലേക്ക് കരുതി വെയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

റോബിന്‍ കദ്‍യാന്‍, ജനുവരിയില്‍ ഒരു ലക്ഷം ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി
2001ല്‍ യുഎഇയിലെത്തിയ റോബിന്‍ ഇപ്പോള്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍ ഒടുവില്‍ ലഭിച്ചത് ജനുവരി മൂന്നിനായിരുന്നു. വിജയത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം സമ്മാനം പ്രതീക്ഷിച്ചിരിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സമ്മാനത്തുക തന്റെ ഭാര്യ ജോലി ചെയ്യുന്ന ജീവകാരുണ്യ സ്ഥാപനത്തിന് നല്‍കാനാണ് തീരുമാനമെന്ന് അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. ഗ്രാന്റ് പ്രൈസ് നേടിയെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ തന്നെ തേടിയെത്തുന്ന ദിവസം വരെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കളെ ഉറപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു. ഇതിനെല്ലാം പുറമെ ജനുവരി മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും പങ്കാളികളാവും. എല്ലാ ആഴ്‍ചയും നറുക്കെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്ക് വീതം ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക.

ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ജനുവരി 31 വരെ ടിക്കറ്റുകള്‍ എടുക്കാന്‍ അവസരമുണ്ട്. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം. 

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കാം. 

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ജനുവരി മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

  • പ്രൊമോഷന്‍ 1 - ജനുവരി 1-10, നറുക്കെടുപ്പ് തീയതി ജനുവരി 10 (ബുധന്‍)
  • പ്രൊമോഷന്‍ 2 - ജനുവരി 11 - 17, നറുക്കെടുപ്പ് തീയതി ജനുവരി 18 (ബുധന്‍)
  • പ്രൊമോഷന്‍ 3- ജനുവരി 18-24, നറുക്കെടുപ്പ് തീയതി ജനുവരി 25 (ബുധന്‍)
  • പ്രൊമോഷന്‍ 4 - ജനുവരി 25-31, നറുക്കെടുപ്പ് തീയതി ഫെബ്രുവരി ഒന്ന് (ബുധന്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

Follow Us:
Download App:
  • android
  • ios