ബിഗ് ടിക്കറ്റ്: ചൊവ്വാഴ്ച്ച നറുക്കെടുപ്പിൽ 100,000 ദിർഹം നേടി മൂന്നു പേർ
ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്നവർക്ക് കഴിയും.
സെപ്റ്റംബറിൽ ബിഗ് ടിക്കറ്റിന്റെ ഗ്യാരണ്ടീഡ് വീക്കിലി Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാഗ്യശാലികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും AED 100,000 വീതം നേടാനാകും. ഈ ആഴ്ച്ചയിലെ വിജയികളെ പരിചയപ്പെടാം.
സൂര്യ നാരായണൻ
ദുബായിൽ ഷെഫ് ആയി ജോലി നോക്കുന്ന സൂര്യ 19 വർഷമായി പ്രവാസിയാണ്. ഒരിടവേളയ്ക്ക് ശേഷം സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിലൂടെയാണ് സൂര്യക്ക് ഭാഗ്യം വന്നത്. സമ്മാനത്തുക ഉപയോഗിച്ച് എല്ലാവർക്കും പാർട്ടി നൽകാനാണ് സൂര്യയുടെ ആദ്യ പദ്ധതി. ബാക്കി തുക കുടുംബത്തിനായി ചെലവഴിക്കും.
സനിൽ കുമാർ
അക്കൗണ്ടന്റായ സനിൽ കുമാർ രണ്ട് പെൺമക്കളുടെ പിതാവാണ്. 16 വർഷമായി ദുബായിൽ ജീവിക്കുന്നു. സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം സ്വന്തമായത്. വിജയം വളരെ സന്തോഷം നൽകുന്നതായി അദ്ദേഹം പറയുന്നു. ആദ്യം ഇ-മെയിൽ കിട്ടിയപ്പോൾ വിശ്വാസം തോന്നിയില്ല പക്ഷേ റിച്ചാർഡ് ഫോൺ വിളിച്ചപ്പോൾ വിജയി താനാണെന്ന് മനസ്സിലായെന്ന് സനിൽ പറഞ്ഞു. രണ്ടാമത്തെ തവണയാണ് ബിഗ് ടിക്കറ്റിലൂടെ സനിലിന് ഭാഗ്യം വരുന്നത്. സുഹൃത്തിന്റെ പേരിൽ എടുത്ത ടിക്കറ്റിൽ ഒരു ലക്ഷം ദിർഹം അന്ന് ലഭിച്ചു. സമ്മാനത്തുക ഉപയോഗിച്ച് വായ്പ അടച്ചു തീർക്കുകയാണ് അന്ന് ചെയ്തത്.
ഹസ്സൻകുട്ടി കടവത്ത് വളപ്പിൽ
മൂന്നു മക്കളുടെ പിതാവാണ് 43 വയസ്സുകാരനായ ഹസ്സൻകുട്ടി. അബുദാബി മുസ്സഫഹയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. നാല് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നു. വിജയം വലിയ സന്തോഷം നൽകുന്നാതായി അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിച്ചതറിഞ്ഞ് എല്ലാവരും തുള്ളിച്ചാടുകയായിരുന്നു.-ഒരു ലക്ഷം ദിർഹം നേടിയ വിജയി പറയുന്നു. അബുദാബിയിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ പണം ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്നവർക്ക് കഴിയും. കൂടാതെ പത്ത് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം അടുത്ത ലൈവ് ഡ്രോയിൽ നേടാം. മറ്റൊരു സമ്മാനം പുത്തൻ മസെരാറ്റി ഗിബ്ലിയാണ്. ആഴ്ച്ച നറുക്കെടുപ്പിൽ ഓട്ടോമാറ്റിക് എൻട്രി ലഭിക്കുന്നവരിൽ മൂന്നു പേർക്ക് ചൊവ്വാഴ്ച്ചകളിൽ ഒരു ലക്ഷം ദിർഹം നേടാം.
3 X AED 100,000 E-draw dates:
Week 1: 1st–9th September & Draw Date- 10th September (Tuesday)
Week 2: 10th-16th September & Draw Date – 17th September (Tuesday)
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)