മേയ് മാസത്തിലെ മൂന്നാമത്തെ വീക്കിലി ഡ്രോയിലെ വിജയികൾ.

ബിഗ് ടിക്കറ്റിന്റെ മേയ് മാസത്തിലെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ നാല് വിജയികൾ 25,000 ദിർഹംവീതം നേടി. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ജോയൽ ബതാവോ

ഖത്തറിൽ താമസിക്കുന്ന ജോയൽ ഫിലിപ്പീൻസിൽ നിന്നുള്ളയാളാണ്. ഓൺലൈനായാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. ടിക്കറ്റ് നമ്പർ 287-389063.

അരീപ്പുറത്ത് ഷാനവാസ്

യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനാണ് അരീപ്പുറത്ത് ഷാനവാസ്. ടിക്കറ്റ് നമ്പർ 287-233906. നിലവിൽ ഇന്ത്യയിൽ വെക്കേഷനിലാണ് അദ്ദേഹം.

മൊഹോൻ മിയാ

ബംഗ്ലാദേശിൽ നിന്നുള്ള മൊഹോൻ മൂന്നു വർഷമായി യു.എ.ഇയിൽ ജീവിക്കുകയാണ്. നിർമ്മാണത്തൊഴിലാളിയാണ് ഈ 29 വയസ്സുകാരൻ. വീട്ടിൽ നിന്നും മാറിത്താമസിക്കുന്ന അദ്ദേഹം, 10 സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

വിജയം അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടി സമ്മാനത്തുക ഉപയോഗിക്കണമെന്നതാണ് മൊഹോന്റെ ആഗ്രഹം.

മുഹമ്മദ് അൻവർ ഉൾഹക്ക്

പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് സൈറ്റ് സൂപ്പർവൈസറാണ്, 30 വർഷമായി അദ്ദേഹം ഷാ‍ർജയിൽ താമസിക്കുന്നുണ്ട്. രണ്ട് ദശകമായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ വിജയിയാകുന്നു. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

മെയ് മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ മൂന്നിനാണ് ലൈവ് ഡ്രോ.

ബിഗ് വിൻ മത്സരം മെയ് 1 മുതൽ 24 വരെ നടക്കും. ഒറ്റ ഇടപാടിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂൺ 1-ന് പ്രഖ്യാപിക്കുക. ജൂൺ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഇവർക്ക് പങ്കെടുക്കാം, ഓരോരുത്തർക്കും 150,000 ദിർഹംവരെ നേടാനും അവസരമുണ്ട്.

മൂന്ന് വീക്കിലി ഇ-ഡ‍്രോകളാണ് ഈ മാസം ഉള്ളത്. ഓരോ ഡ‍്രോയിലും നാല് വിജയികൾക്ക് 25,000 ദിർഹം വീതം നേടാം. ഡ്രീം കാർ സീരീസും ഉണ്ട്. ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 എന്നിവയാണ് സമ്മാനങ്ങൾ.