നവംബർ മാസത്തിലെ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
ബിഗ് ടിക്കറ്റിന്റെ 2025 ഒക്ടോബർ മാസത്തെ നാലാമത്തെ വീക്കിലി ഇ-ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു.
ഇന്ത്യ, യു.എ.ഇ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വിജയികൾ 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ വീതം സമ്മാനമായി നേടി.
വിജയികളിൽ രണ്ടു പേർ മലയാളികളാണ്. 43 വയസ്സുകാരനായ പ്രമോദാണ് മലയാളിയായ ഒരു വിജയി. 2011 മുതൽ അബുദാബിയിൽ താമസിക്കുകയാണ് ടാക്സി ഡ്രൈവറായ പ്രമോദ്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് പ്രമോദ് ബിഗ് ടിക്കറ്റെടുത്തത്.
നിതിൻ കുന്നത്ത് രാജുവാണ് വിജയിയായ രണ്ടാമത്തെ മലയാളി. ഷാർജയിൽ കുടുംബസമേതമാണ് 33 വയസ്സുകാരനായ നിതിൻ താമസിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനം സുഹൃത്തുക്കൾക്കൊപ്പം വീതിക്കാനാണ് നിതിൻ ആഗ്രഹിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള മറ്റു വിജയികൾ കർണാടക സ്വദേശി മഞ്ജുനാഥ് ഹരോഹള്ളി, ഗിജേഷ് പണിക്കർ എന്നിവരാണ്. യു.എ.ഇയിൽ നിന്നുള്ള വിജയി ഒമർ ഖലീഫ മുഹമ്മദ് ബിൻബാത്തിയാണ്.
നവംബർ മാസത്തിലെ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
നവംബർ ഒന്ന് മുതൽ 21 വരെ ബിഗ് ടിക്കറ്റ് എടുക്കുന്ന 30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് (yacht) അനുഭവത്തിനും അവസരം ലഭിക്കും.
ഗ്രാൻഡ് പ്രൈസ് ഡ്രോ ഡിസംബർ മൂന്നിനാണ്. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് വിജയികൾക്ക് 100,000 ദിർഹംവീതവും ലഭിക്കും.
ഡ്രീംകാർ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും അവതരിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും.
