ഒൻപത് മാസം കൊണ്ട് ബിഗ് ടിക്കറ്റ് നൽകിയത് 179 മില്യൺ ദിര്‍ഹം
എല്ലാ മാസവും മൂന്നാം തീയതി ബിഗ് ടിക്കറ്റ് ലൈവ് ഷോയിലൂടെ ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് വിന്നറാകാം

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആളുകള്‍ക്ക് ബിഗ് ടിക്കറ്റ് പ്രചോദനം നൽകിത്തുടങ്ങിയിട്ട് 31 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ വര്‍ഷം ഇതുവരെ 363 വിജയികളെ ബിഗ് ടിക്കറ്റ് സൃഷ്ടിച്ചു. ക്യാഷ്, ഗോൾഡ്, ഡ്രീം കാര്‍ പ്രൈസുകളിലൂടെ 179 മില്യൺ ദിര്‍ഹം സമ്മാനമായി നൽകി.
മാസംതോറും ക്യാഷ്, ഡ്രീം കാര്‍
എല്ലാ മാസവും മൂന്നാം തീയതി ബിഗ് ടിക്കറ്റ് ലൈവ് ഷോയിലൂടെ ഒരു ഭാഗ്യശാലിക്ക് ഗ്രാൻഡ് പ്രൈസ് വിന്നറാകാം. കഴിഞ്ഞ ഒൻപത് മാസങ്ങളിൽ ഒൻപത് മൾട്ടി മില്യണയര്‍മാര്‍ സ്വന്തമാക്കിയത് 158 മില്യൺ ദിര്‍ഹം. ഒൻപത് ഡ്രീം കാര്‍ വിജയികള്‍ നേടിയത് മസരാട്ടി, റേഞ്ച് റോവര്‍, ജീപ്, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകള്‍.
മെയ് മാസത്തിലെ നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹംനേടിയത് പ്രദീപ് കുമാര്‍.1998-ൽ ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹം പ്രദീപ് മുൻപ് നേടിയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഇത്. പക്ഷേ, നിര്‍ഭാഗ്യവശാൽ കൂടുതൽ പേരും വിവകശൂന്യമായി പണം ചെലവാക്കും. ഭാവിയിലേക്ക് വേണ്ടി ബുദ്ധിപരമായി നിക്ഷേപിക്കുകയാണ് വേണ്ടത് - പ്രദീപ് പറയുന്നു.
പ്രദീപിനെപ്പോലെ തന്നെ ഫ്രെബ്രുവരിയിൽ വിജയിച്ചത് രഞ്ജിത് ജുമാര്‍ പാൽ ആണ്. 23 മില്യൺ ദിര്‍ഹമാണ് അദ്ദേഹം നേടിയത്. കുടുംബത്തിനായി ദീര്‍ഘകാല നിക്ഷേപമാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നത്.
ഏറ്റവും അടുത്ത വിജയി 15 മില്യൺ ദിര്‍ഹം ജൂലൈ മാസം നേടിയ മുഹമ്മദ് അലി മൊയ്ദീൻ ആണ്. 20 സുഹൃത്തുക്കള്‍ക്കൊപ്പം ടിക്കറ്റെടുത്ത മുഹമ്മദ് അവര്‍ക്കൊപ്പം സമ്മാനത്തുക വീതിക്കും. നിലവിൽ ബിസിനസ്സുകാരനാണ് മുഹമ്മദ്. അതേ ബിസിനസ് വികസിപ്പിക്കാനാണ് പണം അദ്ദേഹം ഉപയോഗിക്കുക.
ആഴ്ച്ചതോറും ക്യാഷ്, ഗോൾഡ് പ്രൈസ്
270 പേരാണ് ആഴ്ച്ചതോറും സമ്മാനം നേടുന്നത്. ഇവര്‍ എല്ലാം ചേര്‍ന്ന് നേടിയത് 13,050,000 മില്യൺ ദിര്‍ഹം. ഗോൾഡ് പ്രൈസ് വിജയികള്‍ ഓരോരുത്തരും ആഴ്ച്ചയിൽ ഒരു കിലോഗ്രാം സ്വര്‍ണ്ണം നേടും. അതായത് 1,149,000 മില്യൺ ദിര്‍ഹത്തിന് തുല്യമാണ് ഈ തുക.
1992-ൽ ഒരു മില്യൺ ദിര്‍ഹം ക്യാഷ് പ്രൈസ് സമ്മാനം നൽകിയാണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്. നിലവിൽ ഗ്രാൻഡ് പ്രൈസ് ഏതാണ്ട് 35 മില്യൺ ദിര്‍ഹം വരും.
എല്ലാവര്‍ക്കും ജയിക്കാന്‍ തുല്യസാധ്യത
ഒക്ടോബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവര്‍ക്കും അടുത്ത ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാനാണ് അവസരം. നവംബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. 11 ഭാഗ്യശാലികള്‍ക്ക് ഗോൾഡ് പ്രൈസ് നേടാം. 59,000 ദിര്‍ഹം മൂല്യമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികളാണ് സമ്മാനം. ദിവസവും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുത്ത് 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ നേടാം.
ഇതിന് പുറമെ ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നവംബര്‍ മൂന്നിന് മസരാട്ടി ഗിബ്ലി കാര്‍ നേടാനും അവസരമുണ്ട്. 150 ദിര്‍ഹം മുടക്കി ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങാം. രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റ് സൗജന്യമായി ലഭിക്കും.
ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.