ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം നേടാൻ അവസരം.
ഡിസംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. ആഴ്ച്ചതോറും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം നേടാൻ അവസരം.
ഈ ആഴ്ച്ച വിജയിയായത് സിംഗപ്പൂരിൽ നിന്നുള്ള എം. റാവു ആണ്. യു.എ.ഇയിൽ 2013 മുതൽ താമസിക്കുന്ന അദ്ദേഹം 2019 മുതൽ ഇടയ്ക്ക് ഇടയ്ക്ക് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ബിഗ് ടിക്കറ്റിന്റെ ബൈ 2 ഗെറ്റ് 2 പരസ്യം കണ്ടാണ് അദ്ദേഹം ഇത്തവണ ടിക്കറ്റെടുത്തത്. ഫ്രീ ടിക്കറ്റിലൂടെ ഭാഗ്യവും കടാക്ഷിച്ചു.
തനിക്ക് ലഭിച്ച സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്നതിൽ റാവു തീരുമാനം എടുത്തിട്ടില്ല. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനായി തുകയിൽ ഒരു പങ്ക് ചെലവഴിക്കാനാണ് ഒരു തീരുമാനം.
ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. ഏറ്റവും പുതിയ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ സന്ദർശിക്കാം. മറ്റു പേജുകളിലോ ഗ്രൂപ്പുകളിൽ നിന്നോ ടിക്കറ്റ് വാങ്ങുന്നവർ യഥാർത്ഥ ടിക്കറ്റുകൾ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം.
