Asianet News MalayalamAsianet News Malayalam

കൈനിറയെ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്; ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് 30 കോടിയോളം രൂപ

ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ഒമ്പത് സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റിന്റെ 221-ാമത്തെ സീരീസ് നറുക്കെടുപ്പില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Big Ticket to give 15 Million for the winner of draw series 221
Author
Abu Dhabi - United Arab Emirates, First Published Oct 1, 2020, 2:58 PM IST

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധിപ്പേരെ വിജയികളാക്കിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കാന്‍ അവസരം. ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ വിജയിയെ കാത്തിരിക്കുന്നത് 1.5 കോടി ദിര്‍ഹ(29.90 കോടി ഇന്ത്യന്‍ രൂപ)മാണ്.

ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ഒമ്പത് സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റിന്റെ 221-ാമത്തെ സീരീസ് നറുക്കെടുപ്പില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ആകര്‍ഷകമായ 10 സമ്മാനങ്ങള്‍ക്ക് പുറമെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമാകുന്നവര്‍ക്ക് ആഢംബര വാഹനമായ ബിഎംഡബ്ല്യൂ 420ഐ സ്വന്തമാക്കാനും അവസരമുണ്ട്.

1.5 കോടി ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഗ്രാന്‍റ് പ്രൈസ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനം ഒരു ലക്ഷം ദിര്‍ഹവുമാണ്. നാലം സമ്മാന വിജയിക്ക് 90,000 ദിര്‍ഹവും അഞ്ചാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 80,000 ദിര്‍ഹവുമാണ്. 70,000 ദിര്‍ഹമാണ് ആറാം സമ്മാനമായി ലഭിക്കുക. ഏഴാം സമ്മാനം 60,000 ദിര്‍ഹവും എട്ടാം സമ്മാനം 50,000 ദിര്‍ഹവുമാണ്. ഒമ്പതാം സമ്മാനമായി ലഭിക്കുക 40,000 ദിര്‍ഹമാണ്. പത്താം സമ്മാന വിജയിക്ക് ലഭിക്കുക 30,000 ദിര്‍ഹമാണ്. ഇത്രയേറെ സമ്മാനങ്ങള്‍ക്ക് പുറമെയാണ് ബിഎംഡബ്ല്യു 420ഐ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നത്. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലും അല്‍ ഐന്‍ വിമാനത്താവളത്തിലും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ കൗണ്ടറുകള്‍ വഴി നേരിട്ടോ ടിക്കറ്റുകള്‍ വാങ്ങാം.

നവംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ 221-ാമത്തെ സീരീസ് നറുക്കെടുപ്പ് നടക്കുക. ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും നറുക്കെടുപ്പ് ലൈവായി കാണാം. നവംബറില്‍ നടക്കുന്ന നറുക്കെടുപ്പിന് മുന്നോടിയായി നിരവധി ഗെയിമുകളിലൂടെ സമ്മാനങ്ങള്‍ നേടാനും ബിഗ് ടിക്കറ്റ് അവസരമൊരുക്കുന്നു. ഇതിനായി ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരന്തരം സന്ദര്‍ശിക്കുക. നവംബര്‍ മൂന്നിന് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും നടത്തുന്ന ലൈവ് നറുക്കെടുപ്പില്‍ സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, ബിഗ് ടിക്കറ്റ് 221-ാമത് നറുക്കെടുപ്പിലേക്കുള്ള ഫ്രീ ടിക്കറ്റുകള്‍ എന്നിവയും ലഭിക്കും. കൂടുതല്‍ ഗെയിമുകളെക്കുറിച്ച് അറിയാനും വിജയികളാവാനും ബിഗ് ടിക്കറ്റിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക. 
 

Follow Us:
Download App:
  • android
  • ios