Asianet News MalayalamAsianet News Malayalam

Big Ticket Winner : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്ന തിരക്കിനിടെയാണ് റഫീഖിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്‌റയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയ വിവരം അവര്‍ റഫീഖിനെ അറിയിച്ചു. പാചകവിദഗ്ധനായ റഫീഖിന് ഈ വിവരം അറിഞ്ഞ് സന്തോഷം അടക്കാനായില്ല. ബുഷ്‌റയുടെ കോളിന് ശേഷം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ റഫീഖ് സന്തോഷം പങ്കുവെച്ചു. 

Big Ticket weekly draw winner announced
Author
Abu Dhabi - United Arab Emirates, First Published Dec 17, 2021, 8:13 PM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ(winner) പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. ഇദ്ദേഹത്തിന് 10 ലക്ഷം(രണ്ട് കോടി ഇന്ത്യന്‍ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്ന തിരക്കിനിടെയാണ് റഫീഖിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്‌റയുടെ ഫോണ്‍ കോള്‍ എത്തുന്നത്. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയ വിവരം അവര്‍ റഫീഖിനെ അറിയിച്ചു. പാചകവിദഗ്ധനായ റഫീഖിന് ഈ വിവരം അറിഞ്ഞ് സന്തോഷം അടക്കാനായില്ല. ബുഷ്‌റയുടെ കോളിന് ശേഷം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചപ്പോള്‍ റഫീഖ് സന്തോഷം പങ്കുവെച്ചു. 

'10 ലക്ഷം ദിര്‍ഹം എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. എന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കും. സമ്മാനത്തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും'- റഫീഖ് പറഞ്ഞു. ഒമ്പത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് റഫീഖ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 

ഈ മാസം ആദ്യമാണ് ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഡിസംബറിലെ എല്ലാ ആഴ്ചയിലും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. ദ്യ വിജയിയായി ഹാരുണ്‍ ഷെയ്ഖും ഇപ്പോള്‍ റഫീഖ് മുഹമ്മദും പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചു. 

ഈ രണ്ടുപേര്‍ക്കും ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. 50 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഗ്രാന്‍ഡ് പ്രൈസ്. 20 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മറ്റ് നാല് ക്യാഷ് പ്രൈസുകളും ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കും സമ്മാനങ്ങള്‍ നേടാം, ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് വാങ്ങൂ.

ഇപ്പോള്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 24ന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിന് പുറമെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും പങ്കെടുക്കാം. 2.5 കോടി ദിര്‍ഹം( 50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം, 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മറ്റ് നാല് ക്യാഷ് പ്രൈസുകള്‍ എന്നിവയാണ് ജനുവരി മൂന്നിന് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റില്‍ വിജയിക്കാനുള്ള അവസരം വര്‍ധിച്ചിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍, രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ സമ്മാനങ്ങള്‍ ഉറപ്പാക്കാം.

പ്രതിവാര നറുക്കെടുപ്പ് വിവരങ്ങള്‍

  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച) 
Follow Us:
Download App:
  • android
  • ios