ഒക്ടോബര്‍ മാസത്തെ ഗ്രാന്‍ഡ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹത്തിനുള്ള ലൈവ് ഡ്രോ നവംബര്‍ മൂന്നിന് നടക്കും.

അബുദാബി: ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ച്ചയില്‍ നടത്തിയ ഇ-ഡ്രോയില്‍ മലയാളി അടക്കം അഞ്ച് പേര്‍ക്ക് 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി സമ്മാനം ലഭിച്ചതായി ബിഗ് ടിക്കറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യു.കെ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണത്തെ വിജയികള്‍. ഇതില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്. വിജയികളില്‍ ഒരു മലയാളിയുമുണ്ട്. യു.എ.ഇയില്‍ താമസിക്കുന്ന ലിബിന്‍ ബേബിക്കാണ് സമ്മാനം. സുഹൃത്തുക്കളായ 11 പേര്‍ക്കൊപ്പമാണ് ലിബിന്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്ന് ലിബിന്‍ ബിഗ് ടിക്കറ്റിനോട് പറഞ്ഞു.

ഇനി ഒരു ഇ-ഡ്രോയാണ് ഈ മാസം ബാക്കിയുള്ളത്. ഒക്ടോബര്‍ മാസത്തെ ഗ്രാന്‍ഡ് പ്രൈസായ 25 മില്യണ്‍ ദിര്‍ഹത്തിനുള്ള ലൈവ് ഡ്രോ നവംബര്‍ മൂന്നിന് നടക്കും.