ഒക്ടോബർ മാസത്തെ ആദ്യത്തെ വീക്കിലി ഇ-ഡ്രോയിൽ നാല് പേർ വിജയികളായി. ഓരോരുത്തർക്കും 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി ലഭിച്ചു. വിജയികളിൽ ഒരാൾ മലയാളിയാണ്.
ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ മാസത്തെ ആദ്യത്തെ വീക്കിലി ഇ-ഡ്രോയിൽ നാല് പേർ വിജയികളായി. ഓരോരുത്തർക്കും 200 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി ലഭിച്ചു. വിജയികളിൽ ഒരാൾ മലയാളിയാണ്.
ദുബായിൽ നിന്നുള്ള ഷിബിൻ ബേബിയാണ് വിജയിയായ മലയാളി. ഒരു വർഷമായി ഷിബിൻ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തനിച്ച് എടുത്ത 085045 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം. റിച്ചാർഡ് ഷിബിനെ വിളിച്ച് സ്വർണ്ണം നേടിയ കാര്യം അറിയിച്ചെങ്കിലും ഷിബിൻ വിശ്വസിച്ചില്ല. പിന്നീട് യൂട്യൂബിൽ ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ നേരിട്ടു കണ്ടാണ് ഷിബിൻ വിജയം ഉറപ്പിച്ചത്. സ്വർണ്ണത്തിൽ സ്ഥിരമായി നിക്ഷേപം നടത്തുന്ന ഷിബിന് സ്വർണ്ണം തന്നെ സമ്മാനമായി ലഭിച്ചതിൽ സന്തോഷമുണ്ട്. തനിക്ക് ലഭിച്ച സമ്മാനവും നിക്ഷേപമാക്കി മാറ്റാനാണ് ഷിബിന്റെ താൽപര്യം.
ഷിബിന് പുറമെ രണ്ട് ഇന്ത്യൻ പ്രവാസികൾ കൂടെ സ്വർണ്ണക്കട്ടികൾ നേടി. യു.എ.ഇയിൽ 21 വർഷമായി ജീവിക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ബിസിനസ്സുകാരൻ രാഹുൽ ഘഡ്ഗെയാണ് ഒരു വിജയി. സുഹൃത്തുക്കളായ 28 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ രാഹുലിന് പ്രതീക്ഷയും അവസരങ്ങളുടെ മൂല്യവും നന്നായി അറിയാം. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ പങ്ക് ബിഗ് ടിക്കറ്റ് വാങ്ങാനായി ചെലവഴിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നാമത്തെ വിജയി മുംബൈയിൽ നിന്നുള്ള മുഹമ്മദ് സഹ്യ തൻവാർ ആണ്. ഒരു വർഷമായി ഇടയ്ക്കെല്ലാം തൻവാർ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. പിതാവിന്റെ ഷാർജയിലെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണ് തൻവാറിപ്പോൾ. മകന്റെ പേരിൽ അച്ഛനാണ് സമ്മാനർഹമായി ടിക്കറ്റ് എടുത്തത്.
“എന്റെ മകൻ എനിക്ക് ഭാഗ്യമാണ്. കുടുംബത്തിനും ബിസിനസ്സിനും അവൻ നല്ലതു കൊണ്ടുവരും എന്നത് എനിക്കെപ്പോഴും അനുഭവമുള്ളതാണ്. അതുകൊണ്ടാണ് ഞാൻ എപ്പോഴും അവന്റെ പേരിൽ ടിക്കറ്റ് എടുക്കുന്നത്.” അദ്ദേഹം പറയുന്നു.
ഡ്രോ വിജയിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ വന്നപ്പോൾ തൻവാറിന്റെ അച്ഛൻ ആദ്യം അത് വിശ്വസിച്ചില്ല. ഓൺലൈനായി റിസൾട്ട് പരിശോധിച്ചാണ് അദ്ദേഹം ഇത് സത്യമാണെന്ന് ഉറപ്പുവരുത്തിയത്. മകന്റെ പേരിലെടുത്ത ടിക്കറ്റിന്റെ സമ്മാനത്തുക പൂർണമായും മകന് തന്നെ നൽകുമെന്നാണ് പിതാവ് പറയുന്നത്.
ഈ ആഴ്ച്ചയിലെ അവസാനത്തെ വിജയി ഫിലിപ്പീൻസിൽ നിന്നുള്ള 31 വയസ്സുകാരനായ മാർക് പാൽമിറ്റോസ് ആണ്. ആറ് വർഷമായി ഷാർജയിലാണ് അദ്ദേഹം താമസിക്കുന്നത്. രണ്ടു വർഷം മുൻപാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. സുഹൃത്തുക്കളായ പത്ത് പേർക്കൊപ്പമാണ് ഗെയിമിൽ പങ്കെടുക്കുന്നതെന്ന് പാൽമിറ്റോസ് പറയുന്നു.
“കോൾ ലഭിച്ചപ്പോൾ ഞാൻ വണ്ടിയോടിക്കുകയായിരുന്നു. ശരിക്കും സർപ്രൈസ്ഡ് ആയിപ്പോയി. അടുത്ത ദിവസം എല്ലാവരെയും ഓഫീസിൽ വച്ചു കണ്ടപ്പോൾ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.” അദ്ദേഹം പറഞ്ഞു.
സമ്മാനത്തുകയിൽ തന്റെ പങ്ക് മകന്റെ ഭാവിക്ക് വേണ്ടി ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഒക്ടോബറിൽ ഗ്രാൻഡ് പ്രൈസ് ആയി 25 മില്യൺ ദിർഹം നേടാനാണ് അവസരം. നവംബർ മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. നവംബർ 3-ന് തന്നെയാണ് ഡ്രോ.
ഒക്ടോബറിൽ വീക്കിലി ഡ്രോകളിലൂടെ നാല് വിജയികൾക്ക് 200 ഗ്രാം, 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ലഭിക്കുക.
ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും മൂന്നു പേർക്ക് ബിഗ് സ്പിൻ കളിക്കാം. നവംബർ 3-ന് ലൈവ് ഡ്രോയിൽ മൂന്നു പേരെ പ്രഖ്യാപിക്കും. ഡിസംബർ 3-നാണ് അവർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാം.
രണ്ട് ഡ്രീം കാറുകളും ഈ മാസമുണ്ട്. റേഞ്ച് റോവർ വെലാർ (നവംബർ 3), നിസ്സാൻ പട്രോൾ (ഡിസംബർ 3) എന്നിവയാണ് കാറുകൾ.
