ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം
മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ച്ച ഇലക്ട്രോണിക് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയത് അഞ്ച് പേർ. 50,000 ദിർഹം വീതമാണ് വിജയികൾ നേടിയത്. ഇതിൽ മൂന്ന് ഇന്ത്യക്കാരുണ്ട്, അതിൽ ഒരാൾ മലയാളിയുമാണ്. സിറിയ, ഫിലിപ്പീൻസ് പൗരന്മാരാണ് ബാക്കി രണ്ടു പേർ.
അർട്ടൂറോ റോഡ്രിഗസ്
32 വർഷമായി ഫിലിപ്പീൻസിൽ നിന്നുള്ള റോഡ്രിഗസ് ദുബായിൽ ജോലി ചെയ്യുകയാണ്. ഇപ്പോൾ 59 വയസ്സുള്ള അദ്ദേഹം, ടെക്നിക്കൽ സൂപ്പർ അറ്റൻഡന്റ് ആയാണ് ജോലി ചെയ്യുന്നത്. പത്ത് വർഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യാന്വേഷണം നടത്തുന്ന റോഡ്രിഗസിനെ ഒടുവിൽ ഭാഗ്യം തുണച്ചെന്ന് പറയാം. എട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സ്ഥിരമായി ഗെയിം കളിക്കുന്നത്.
ആദ്യമായാണ് ഇങ്ങനെയൊരു വിജയം. വിശ്വസിക്കാനാകുന്നില്ല - റോഡ്രിഗസ് ബിഗ് ടിക്കറ്റിന്റെ സ്വന്തം റിച്ചാർഡിനോട് പറഞ്ഞു.
സമ്മാനത്തുക ഉപയോഗിച്ച് എന്ത് ചെയ്യുമെന്നതിൽ അദ്ദേഹം പ്ലാനുകൾ ഒന്നും നടത്തിയിട്ടില്ല. ജൂൺ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഒരിക്കൽക്കൂടെ ഭാഗ്യം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് റോഡ്രിഗസ്. എന്തായാലും ബിഗ് ടിക്കറ്റ് എടുക്കുന്ന ശീലം ഇനിയും തുടരുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.
നവർ നജീം
സിറിയയിൽ നിന്നുള്ള നജീം 2009 മുതൽ യു.എ.ഇയിൽ തന്നെയാണ് താമസം. വർഷങ്ങളോളം ബിഗ് ടിക്കറ്റ് കളിച്ചതിന് ശേഷം തനിക്ക് വന്ന ഭാഗ്യമായാണ് അദ്ദേഹം ഈ വിജയത്തെ കാണുന്നത്. സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തോടൊപ്പം വെക്കേഷൻ എന്നതാണ് നജീം ആഗ്രഹിക്കുന്നത്.
അഷറഫ് അലി വലിയ പറമ്പിൽ
16 വർഷമായി യു.എ.ഇയിൽ താമസിക്കുകയാണ് സെയിൽമാനായ അഷറഫ് അലി. അടുത്ത സുഹൃത്തുമായി ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് അഷറഫിന്റെ ശീലം. അൽ എയ്ൻ വിമാനത്താവളത്തിലെ സ്റ്റോറിലെത്തിയാണ് ടിക്കറ്റ് വാങ്ങുക. എന്തായാലും തനിക്ക് ലഭിച്ച സമ്മാനത്തിൽ നിന്ന് ഒരു പങ്ക് ജീവകാരുണ്യത്തിന് അഷറഫ് മാറ്റിവെക്കും. ബാക്കി തുക സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ ചെലവാക്കും.
പ്രവീൺ അരുൺ ടെല്ലിസ്
ഇന്ത്യയിൽ നിന്നുള്ള 52 വയസ്സുകാരനായ ടെല്ലിസ് 20 വർഷമായി പ്രവാസ ജീവിതം നയിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് മാത്രമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്. ഗെയിം കളിക്കാൻ ഏഴ് സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ട്. ഫോൺകോൾ ലഭിച്ചപ്പോൾ താൻ വിജയി ആണെന്ന വസ്തുത ഉൾക്കൊള്ളാനായില്ലെന്ന് പ്രവീൺ പറയുന്നു. സമ്മാനത്തുക തുല്യമായി വീതിച്ച്, തന്റെ പങ്ക് കുടുംബത്തിനായി ചെലവാക്കുകയാണ് പ്രവീൺ ലക്ഷ്യമിടുന്നത്.
ഐഷ സജീവ്
ടിക്കറ്റ് നമ്പർ 275-236701 ആണ് ഐഷയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.
മെയ് മാസം ബിഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സമ്മാനമായി നേടാനാകുക. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാഗ്യശാലി ഈ സമ്മാനം നേടും. അതേ ദിവസം തന്നെ അഞ്ച് ബോണസ് വിജയികൾ 150,000 ദിർഹം നേടും.
മാത്രമല്ല ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം. അതായത് മെയ് മാസം മൊത്തം 20 വിജയികളാണ് ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടുക.
ഇതോടൊപ്പം മെയ് 1-നും 25-നും ഇടയ്ക്ക് ഒറ്റ ഇടപാടിലൂടെ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ലൈവ് നറുക്കെടുപ്പ് നേരിട്ടു കാണാം. മാത്രമല്ല ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാലു പേരുകൾ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ സമ്മാനവും നേടാം.
Dream Car പ്രൊമോഷനും മെയ് മാസം സജീവമാണ്. BMW M440i ആണ് ബിഗ് ടിക്കറ്റിലൂടെ നേടാനാകുക. ജൂൺ മൂന്നിനാണ് നറുക്കെടുപ്പ്. അടുത്ത മാസത്തേക്കായി നിസ്സാൻ പട്രോളും തയാറായിട്ടുണ്ട്.
ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം: www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
അടുത്ത E-draw തീയതി:
Week 4: 22nd – 31st May & Draw Date – 1st June (Sunday)


